---
title: "17-കാരന്റെ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവം: ഡോക്ടർക്കെതിരേ കേസ് "
english_title: "Thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81746/thalassery"
published_at: "2022-11-24T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637edd441bb61_Picsart_22-11-24_08-25-49-828.jpg"
keywords: []
---

# 17-കാരന്റെ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവം: ഡോക്ടർക്കെതിരേ കേസ് 

> **Lead Summary:** തലശ്ശേരിയിൽ ഫുട്‌ബോൾ കളിക്കിടെ വീണ് പരിക്കേറ്റ് കൈയെല്ല് പൊട്ടി ചികിത്സയിലായിരുന്ന സുൽത്താൻ ബിൻ സിദ്ദിഖിന്റെ ഇടതുകൈ മുട്ടിനുതാഴെ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ തലശ്ശേരി പോലീസ് കേസെടുത്തു. ജനറൽ ആസ്പത്രിയിൽ സുൽത്താനെ ചികിത്സിച്ച അസ്ഥിരോഗ വിദഗ്ധൻ ഡോ. വിജുമോനെതിരേയാണ് കേസ്. ചികിത്സപ്പിഴവിനാണ് കേസെടുത്തത്.

## Article Content

തലശ്ശേരിയിൽ ഫുട്‌ബോൾ കളിക്കിടെ വീണ് പരിക്കേറ്റ് കൈയെല്ല് പൊട്ടി ചികിത്സയിലായിരുന്ന സുൽത്താൻ ബിൻ സിദ്ദിഖിന്റെ ഇടതുകൈ മുട്ടിനുതാഴെ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ തലശ്ശേരി പോലീസ് കേസെടുത്തു. ജനറൽ ആസ്പത്രിയിൽ സുൽത്താനെ ചികിത്സിച്ച അസ്ഥിരോഗ വിദഗ്ധൻ ഡോ. വിജുമോനെതിരേയാണ് കേസ്. ചികിത്സപ്പിഴവിനാണ് കേസെടുത്തത്.

തലശ്ശേരി എ.എസ്.പി. പി. നിതിൻരാജാണ് കേസന്വേഷിക്കുന്നത്. സുൽത്താന്റെ പിതാവ് തലശ്ശേരി ചേറ്റംകുന്ന് നസയിൽ അബൂബക്കർ സിദ്ദിഖിന്റെ പരാതിയിലാണ് കേസ്. കോഴിക്കോട് മെഡിക്കൽ കോളേജിനെതിരേയും പിതാവ് പരാതിപ്പെട്ടിരുന്നു. ഡോക്ടറുടെ അനാസ്ഥയെന്ന പരാതിയിൽ ആരോഗ്യ വകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ട്. അബൂബക്കർ സിദ്ദീഖ് മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81746/thalassery)