---
title: "ഹയർസെക്കണ്ടറി അധ്യാപക പരിശീലനം ഡിസംബർ മുതൽ"
english_title: "Higher Secondary Teacher Training from December"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81790/higher-secondary-teacher-training-from-december"
published_at: "2022-11-24T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637f1d11e88e8_sivankutty_2-sixteen_nine-sixteen_nine-sixteen_nine.jpg"
keywords: []
---

# ഹയർസെക്കണ്ടറി അധ്യാപക പരിശീലനം ഡിസംബർ മുതൽ

> **Lead Summary:** **തിരുവനന്തപുരം**: പുതിയ രീതിയിലുള്ള ഹയർ സെക്കണ്ടറി അധ്യാപക പരിശീലനം 2017-18 അദ്ധ്യയന വർഷത്തിൽ ആരംഭിച്ചിരുന്നു. 2017-18, 2018-19 അദ്ധ്യയന വർഷങ്ങളിൽ മൂവായിരത്തോളം അധ്യാപകർക്ക് പരിശീലനം നൽകി. കോവിഡ് മൂലം ഈ പരിശീലനം തടസ്സപ്പെട്ടിരുന്നു. ഇത് 2022 ഡിസംബർ മാസം പുനരാരംഭിക്കുകയാണ്. അധ്യാപക ശാക്തീകരണം, അധ്യാപകരുടെ ഗവേഷണ തൽപരത വർദ്ധിപ്പിക്കൽ, അതുവഴി ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പു വരുത്തുക ഇതാണ് ഈ പരിശീലന പദ്ധതി കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.

## Article Content

**തിരുവനന്തപുരം**: പുതിയ രീതിയിലുള്ള ഹയർ സെക്കണ്ടറി അധ്യാപക പരിശീലനം 2017-18 അദ്ധ്യയന വർഷത്തിൽ ആരംഭിച്ചിരുന്നു. 2017-18, 2018-19 അദ്ധ്യയന വർഷങ്ങളിൽ മൂവായിരത്തോളം അധ്യാപകർക്ക് പരിശീലനം നൽകി. കോവിഡ് മൂലം ഈ പരിശീലനം തടസ്സപ്പെട്ടിരുന്നു. ഇത് 2022 ഡിസംബർ മാസം പുനരാരംഭിക്കുകയാണ്. അധ്യാപക ശാക്തീകരണം, അധ്യാപകരുടെ ഗവേഷണ തൽപരത വർദ്ധിപ്പിക്കൽ, അതുവഴി ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പു വരുത്തുക ഇതാണ് ഈ പരിശീലന പദ്ധതി കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.

പത്ത് ദിവസം നീണ്ടു നിൽക്കുന്ന പരിശീലനമാണ് ഇതിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഓരോ വിഷയത്തിനും ഗവേഷണ സൗകര്യമുള്ള കോളേജുകളിലും സർവ്വകലാശാല ഡിപ്പാർട്ട്‌മെന്റുകളിലുമാണ് ഈ പരിശീലന പരിപാടി നടക്കുന്നത്. കോളേജിൽ അതാത് വിഷയങ്ങളിലെ വകുപ്പു മേധാവി, ഫാക്കൽറ്റി മെമ്പർ ആണ് ഇതിന്റെ പ്രോഗ്രാം കോർഡിനേറ്റർ. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ഓരോ വിഷയത്തിന്റെയും കോർഡിനേറ്ററും കോഴ്‌സ് മേൽനോട്ടത്തിന് ഉണ്ടാകും.

രണ്ടുപേരും സംയുക്തമായാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. കേരള സർവകലാശാല, കുസാറ്റ്, ഐസർ എന്നിവിടങ്ങളിലെ ഡിപ്പാർട്ട്‌മെന്റുകളും കോഴ്‌സ് നടത്താൻ സമ്മതം അറിയിച്ചിട്ടുണ്ട്. എസ്.സി.ഇ.ആർ.ടി. യുടെ നേതൃത്വത്തിൽ 2022 നവംബർ 8, 9, 10 തീയതികളിൽ ശിൽപ്പശാല സംഘടിപ്പിച്ച് മൊഡ്യൂൾ തയ്യാറാക്കി കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81790/higher-secondary-teacher-training-from-december)