---
title: "തലശ്ശേരിയിൽ  സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർ ഉൾപെടെ നിരവധി യാത്രക്കാർക്ക് പരിക്ക്"
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81817/accident"
published_at: "2022-11-24T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637f398ea1086_Picsart_22-11-24_14-59-21-983.jpg"
keywords: []
---

# തലശ്ശേരിയിൽ  സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർ ഉൾപെടെ നിരവധി യാത്രക്കാർക്ക് പരിക്ക്

> **Lead Summary:** തലശ്ശേരി വടക്കുമ്പാട് നെട്ടൂർ ഗുംട്ടിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർ ഉൾപെടെ നിരവധി യാത്രക്കാർക്ക് പരിക്ക്. രാവിലെ 11 മണിയോടെയായിരിന്നു അപകടം. സാബിറ ഡീലക്സ് ബസും എതിരേ വന്ന ദേവാംഷ് ബസുമായാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിച്ചു.

## Article Content

തലശ്ശേരി വടക്കുമ്പാട് നെട്ടൂർ ഗുംട്ടിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർ ഉൾപെടെ നിരവധി യാത്രക്കാർക്ക് പരിക്ക്. രാവിലെ 11 മണിയോടെയായിരിന്നു അപകടം. സാബിറ ഡീലക്സ് ബസും എതിരേ വന്ന ദേവാംഷ് ബസുമായാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിച്ചു.

അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിക്കാൻ സഹായിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻഭാഗം ഭാഗികമായി തകർന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് വാഹന ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81817/accident)