പാനൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: പതിനഞ്ചോളം പേർക്ക് പരിക്ക്

പാനൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: പതിനഞ്ചോളം പേർക്ക് പരിക്ക്
Nov 24, 2022 04:06 PM | By arya mol

 പാനൂർ: പാനൂരിനടുത്ത് മാക്കൂൽ പീടികയിലുണ്ടായ വാഹനാപകടത്തിൽ 15 ഓളം അയ്യപ്പഭക്തർക്ക് പരുക്കേറ്റു. കർണാടകയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച ബസ്സും , മിനിലോറിയുമാണ് കൂട്ടിയിടിച്ചത്.പരുക്കേറ്റവർ കൂത്തുപറമ്പ്, കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണുള്ളത്. വ്യാഴാഴ്ച്ച ഉച്ചയോടെ പാനൂർ - കൂത്തുപറമ്പ് റോഡിലെ മാക്കൂൽ പീടികയിലാണ് അപകടം സംഭവിച്ചത്.

കർണാടകയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച ബസ്സും , മിനിലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ബാംഗ്ലൂർ രാംനഗർ സ്വദേശികളായ 23 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ഇതിൽ കുട്ടികൾ ഉൾപ്പെടെ 15 ഓളം പേർക്കാണ് പരുക്കേറ്റത്. ശക്തമായ ഇടിയിൽ ബസ്സിനകത്ത് കുടുങ്ങിപ്പോയ യാത്രക്കാരെ ഏറെ നേരത്തെ ശ്രമത്തിന് ശേഷം ബസ്സ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. സാരമായി പരുക്കേറ്റ ഡ്രൈവറെയും മറ്റൊരു യാത്രക്കാരനെയും വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്.

ഏതാനും പേർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണുള്ളത്. പാനൂർ പോലീസും , കൂത്തുപറമ്പ്, പാനൂർ ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ രക്ഷാ പ്രവർത്തനം നടത്തിയത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ ഇലട്രിക് പോസ്റ്റാണ് ഈ ഭാഗത്ത് അപകടങ്ങൾക്കിടയാക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും, പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി.

Panoor accsident

Next TV

Related Stories
ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു

Nov 28, 2022 05:11 PM

ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു

ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു...

Read More >>
പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന് തുടക്കമായി

Nov 28, 2022 04:56 PM

പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന് തുടക്കമായി

പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന്...

Read More >>
കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

Nov 28, 2022 04:46 PM

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു...

Read More >>
പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

Nov 28, 2022 04:41 PM

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക്...

Read More >>
യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

Nov 28, 2022 04:28 PM

യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

യൂത്ത് കോൺഗ്രസ് ; ഉപഹാരം...

Read More >>
ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

Nov 28, 2022 03:52 PM

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു...

Read More >>
Top Stories