---
title: "തലശ്ശേരിയിൽ കൊല്ലപ്പെട്ട കെ ഖാലിദിനും സഹോദരി ഭർത്താവ് ഷമീറിനും നാടിന്റെ യാത്രാമൊഴി "
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81894/thalassery"
published_at: "2022-11-25T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63802923eb3de_Picsart_22-11-25_08-01-39-505.jpg"
keywords: []
---

# തലശ്ശേരിയിൽ കൊല്ലപ്പെട്ട കെ ഖാലിദിനും സഹോദരി ഭർത്താവ് ഷമീറിനും നാടിന്റെ യാത്രാമൊഴി 

> **Lead Summary:** **തലശ്ശേരി**: ലഹരി വിൽപ്പനക്കാർ കൊലപ്പെടുത്തിയ സി.പി.എം. പ്രവർത്തകരായ തലശ്ശേരി നെട്ടൂർ ഇല്ലിക്കുന്ന്‌ ത്രിവർണ ഹൗസിൽ കെ.ഖാലിദിനും സഹോദരീ ഭർത്താവ് ത്രിവർണ ഹൗസിൽ പൂവനയിൽ ഷമീറിനും നാടിന്റെ യാത്രാമൊഴി. ഇരുവരുടെയും മൃതദേഹം ജന്മദേശമായ നെട്ടൂരിലെ നെട്ടൂർ മാപ്പിള എൽ.പി. സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ വൻ ജനാവലിയാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.

## Article Content

**തലശ്ശേരി**: ലഹരി വിൽപ്പനക്കാർ കൊലപ്പെടുത്തിയ സി.പി.എം. പ്രവർത്തകരായ തലശ്ശേരി നെട്ടൂർ ഇല്ലിക്കുന്ന്‌ ത്രിവർണ ഹൗസിൽ കെ.ഖാലിദിനും സഹോദരീ ഭർത്താവ് ത്രിവർണ ഹൗസിൽ പൂവനയിൽ ഷമീറിനും നാടിന്റെ യാത്രാമൊഴി. ഇരുവരുടെയും മൃതദേഹം ജന്മദേശമായ നെട്ടൂരിലെ നെട്ടൂർ മാപ്പിള എൽ.പി. സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ വൻ ജനാവലിയാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.

പി.സന്തോഷ് കുമാർ എം.പി., നഗരസഭാധ്യക്ഷ ജമുനാ റാണി, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, നേതാക്കളായ ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ, എം.സുരേന്ദ്രൻ, കെ.ശശിധരൻ, എം.സി.പവിത്രൻ, സി.പി.ഐ. നേതാക്കളായ സി.എൻ.ചന്ദ്രൻ, എ.പ്രദീപൻ, സി.പി.സന്തോഷ്, സി.പി.ഷൈജൻ, കോൺഗ്രസ് നേതാക്കളായ കെ.ശിവദാസൻ, മണ്ണയാട് ബാലകൃഷ്ണൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാനെത്തി. കൃഷിമന്ത്രി പി.പ്രസാദ് വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.

ഷമീറിന്റെ മൃതദേഹം തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ്‌ പരിസരത്ത് പൊതുദർശനത്തിന് വെച്ചിരുന്നു. വ്യാഴാഴ്ച രാത്രി ഏഴോടെ ഇരുവരുടെയും മൃതദേഹങ്ങൾ കൊടുവള്ളി ആമുക്കാ പള്ളി കബർസ്ഥാനിൽ കബറടക്കി. തുടർന്ന് നടന്ന അനുശോചന യോഗത്തിൽ സി.പി.എം. ഏരിയാ സെക്രട്ടറി സി.കെ.രമേശൻ അധ്യക്ഷതവഹിച്ചു. നഗരസഭാധ്യക്ഷ ജമുനാ റാണി, നഗരസഭാംഗം ടി.കെ. താഹിറ, കാരായി രാജൻ, സി.പി.ഷൈജൻ, മണ്ണയാട് ബാലകൃഷ്ണൻ, കെ.വിനോദൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81894/thalassery)