---
title: "തലശേരി ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന? പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും"
english_title: "Thalassery murder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81916/thalassery-murder"
published_at: "2022-11-25T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638058ebf1886_n4452959341669355543878b7429c2aa4bde3717f3572ef6652119d1b9ca534cc6bb6f215a5e60e7c8212b8.jpg"
keywords: []
---

# തലശേരി ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന? പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

> **Lead Summary:** **കണ്ണൂര്‍. **തലശേരിയില്‍ ലഹരി വില്‍പ്പന ചോദ്യം ചെയ്ത രണ്ടു പേരെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കാന്‍ അന്വേഷണസംഘം.

## Article Content

**കണ്ണൂര്‍. **തലശേരിയില്‍ ലഹരി വില്‍പ്പന ചോദ്യം ചെയ്ത രണ്ടു പേരെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കാന്‍ അന്വേഷണസംഘം.

കൊലയ്ക്ക് പിന്നില്‍ കൂടുതല്‍ പേരുടെ ഇടപെടല്‍ ഉണ്ടോയെന്നും അന്വേഷിക്കും. ഇതുവരെ കേസില്‍ അറസ്റ്റിലായ ഏഴ് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒളിവില്‍ പോയിരുന്ന മുഖ്യപ്രതി പാറായി ബാബുവിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. അറസ്റ്റിലായ ഏഴ് പേരില്‍ അഞ്ച് പേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നും രണ്ട് പേരാണ് സഹായം ചെയ്തതെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അജിത് ബാബു അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81916/thalassery-murder)