---
title: "തൃശൂരിൽ സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്"
english_title: "Private bus overturned in Thrissur, many injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81927/private-bus-overturned-in-thrissur-many-injured"
published_at: "2022-11-25T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63806068dfc39_Screenshot_2022-11-25-11-49-00-52_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# തൃശൂരിൽ സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്

> **Lead Summary:** **തൃശൂര്‍**: കൊണ്ടാഴിയിൽ ബസ് പാടത്തേക്ക് മറിഞ്ഞു നിരവധി പേർക്ക് പരുക്ക്. തൃശൂര്‍ – തിരുവില്വാമല റൂട്ടിലോടുന്ന സുമംഗലി ബസാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ റോഡിന്റെ അരികിടിഞ്ഞാണ് അപകടം ഉണ്ടായത്. രാവിലെ ഏഴേമുക്കാലോടെയാണ് അപകടം ഉണ്ടായത്.

## Article Content

**തൃശൂര്‍**: കൊണ്ടാഴിയിൽ ബസ് പാടത്തേക്ക് മറിഞ്ഞു നിരവധി പേർക്ക് പരുക്ക്. തൃശൂര്‍ – തിരുവില്വാമല റൂട്ടിലോടുന്ന സുമംഗലി ബസാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ റോഡിന്റെ അരികിടിഞ്ഞാണ് അപകടം ഉണ്ടായത്. രാവിലെ ഏഴേമുക്കാലോടെയാണ് അപകടം ഉണ്ടായത്.

30 യാത്രക്കാർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലെത്തിച്ചു.മൂന്ന് പേരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. പഴയന്നൂരിലെ പ്രധാനപാതയിൽ പണി നടക്കുന്നതിനാൽ ബൈപ്പാസിലൂടെ വാഹനങ്ങൾ വഴി തിരിച്ചുവിട്ടിരുന്നു. ഈ വഴിയെ കുറിച്ച് വേണ്ട ധാരണയില്ലാത്തതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം.

വാഹനത്തിൽ സ്ത്രീകളും സ്കൂൾ, കോളേജ് വിദ്യാർത്ഥികളുമടക്കം 30 പേരാണ് ഉണ്ടായിരുന്നത്.8.30 യോടെ രക്ഷാപ്രവർത്തനം പൂർത്തിയാക്കി. മുഴുവൻ പേരെയും മറിഞ്ഞ ബസിൽ നിന്ന് പുറത്തെടുത്തു. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81927/private-bus-overturned-in-thrissur-many-injured)