---
title: "തലശ്ശേരി ഇരട്ടക്കൊലപാതകം: ലഹരിയും ക്വട്ടേഷനും ഉൾപ്പെടെ അന്വേഷിക്കും: കമ്മിഷണർ"
english_title: "Thasserymurder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81942/thasserymurder"
published_at: "2022-11-25T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6380716de7bb9_Picsart_22-11-25_13-10-10-179.jpg"
keywords: []
---

# തലശ്ശേരി ഇരട്ടക്കൊലപാതകം: ലഹരിയും ക്വട്ടേഷനും ഉൾപ്പെടെ അന്വേഷിക്കും: കമ്മിഷണർ

> **Lead Summary:** **തലശ്ശേരി: **അഞ്ചുപേർ സംഭവത്തിൽ നേരിട്ട് പെങ്കടുത്തവരെന്നും രണ്ടുപേർ ഒളിവിൽ കഴിയാൻ സഹായമൊരുക്കിയെന്നും കമ്മിഷണർ അജിത്ത്കുമാർ. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളിൽ ലഹരി ഉപയോഗവും വിനിമയവും ഉണ്ടോ എന്നതിൽ കൂടുതൽ അന്വേഷണത്തിന് ശേഷമേ പറയാനാവൂ. മുഖ്യപ്രതിക്ക് വ്യക്തമായ ക്രിമിനൽ പശ്ചാത്തലമുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി പാറായി ബാബു ഉണ്ടോ എന്നകാര്യം കൂടുതൽ പരിശോധനയ്ക്കുശേഷമേ സ്ഥിരീകരിക്കാനാവൂ.

## Article Content

**തലശ്ശേരി: **അഞ്ചുപേർ സംഭവത്തിൽ നേരിട്ട് പെങ്കടുത്തവരെന്നും രണ്ടുപേർ ഒളിവിൽ കഴിയാൻ സഹായമൊരുക്കിയെന്നും കമ്മിഷണർ അജിത്ത്കുമാർ. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളിൽ ലഹരി ഉപയോഗവും വിനിമയവും ഉണ്ടോ എന്നതിൽ കൂടുതൽ അന്വേഷണത്തിന് ശേഷമേ പറയാനാവൂ. മുഖ്യപ്രതിക്ക് വ്യക്തമായ ക്രിമിനൽ പശ്ചാത്തലമുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി പാറായി ബാബു ഉണ്ടോ എന്നകാര്യം കൂടുതൽ പരിശോധനയ്ക്കുശേഷമേ സ്ഥിരീകരിക്കാനാവൂ.

സംഘത്തിന്റെ പേരിൽ ഉയർത്തിട്ടുള്ള ലഹരി, ക്വട്ടേഷൻ ഇടപാടുകൾ എല്ലാം സമഗ്രമായി അന്വേഷിക്കുമെന്നും കമ്മിഷണർ അജിത്ത്‌കുമാർ മാധ്യമങ്ങളോട് പറഞ്ഞു. എ.സി.പി.മാരായ പി. നിധിൻരാജ്, കൂത്തുപറമ്പ് എ.സി.പി. പ്രദീപൻ കണ്ണിപ്പൊയിൽ, കേസ് അന്വേഷിക്കുന്ന തലശ്ശേരി സി.ഐ എം. അനിൽ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81942/thasserymurder)