---
title: "കേളകത്ത് പഞ്ചായത്ത് ഭരണ സമിതി രാഷ്ട്രീയവൽക്കരണം നടത്താൻ ഒരുങ്ങുകയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ധർണ്ണ "
english_title: "Youth Congress Dharna"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82085/youth-congress-dharna"
published_at: "2022-11-26T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6381c4c655449_Picsart_22-11-26_13-14-39-220.jpg"
keywords: []
---

# കേളകത്ത് പഞ്ചായത്ത് ഭരണ സമിതി രാഷ്ട്രീയവൽക്കരണം നടത്താൻ ഒരുങ്ങുകയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ധർണ്ണ 

> **Lead Summary:** **കേളകം**: കേളകം പഞ്ചായത്തിലെ സ്കൂളുകളിൽ പഞ്ചായത്തിന്റെ ചിലവിൽ ദേശാഭിമാനി പത്രമിട്ട് പഞ്ചായത്ത് ഭരണ സമിതി രാഷ്ട്രീയവൽക്കരണം നടത്താൻ ഒരുങ്ങുകയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുധീപ് ജെയിംസ് ധർണ ഉദ്ഘാടനം ചെയ്തു.

## Article Content

**കേളകം**: കേളകം പഞ്ചായത്തിലെ സ്കൂളുകളിൽ പഞ്ചായത്തിന്റെ ചിലവിൽ ദേശാഭിമാനി പത്രമിട്ട് പഞ്ചായത്ത് ഭരണ സമിതി രാഷ്ട്രീയവൽക്കരണം നടത്താൻ ഒരുങ്ങുകയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുധീപ് ജെയിംസ് ധർണ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം പ്രസിഡണ്ട് വിമൽ കൊച്ചുപുരയ്ക്കൽ പരുപാടിക്ക് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് കേളകം മണ്ഡലം പ്രസിഡന്റ് സന്തോഷ് മണ്ണാർകുളം, പഞ്ചയത്തംഗം ബിജു പൊരുമത്തറ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജിജോ അറയ്ക്കൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോബിൻ പാണ്ടഞ്ചേരി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിപിൻ ജോസഫ് മാറാട്ടുകുന്നേൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82085/youth-congress-dharna)