---
title: "കൂത്തുപറമ്പ് ആയിത്തറയിൽ  200 ലിറ്റർ വാഷ് എക്സൈസ് സംഘം കണ്ടെടുത്തു"
english_title: "Excise team recovered 200 liters of wash at Aithara in Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82106/excise-team-recovered-200-liters-of-wash-at-aithara-in-koothuparamba"
published_at: "2022-11-26T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6381e22cf3055_Picsart_22-11-26_15-15-53-724.jpg"
keywords: []
---

# കൂത്തുപറമ്പ് ആയിത്തറയിൽ  200 ലിറ്റർ വാഷ് എക്സൈസ് സംഘം കണ്ടെടുത്തു

> **Lead Summary:** **കൂത്തുപറമ്പ**: ആയിത്തറയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വൻ വാറ്റ് കേന്ദ്രം കണ്ടെത്തി. 200 ലിറ്റർ വാഷ് എക്സൈസ് സംഘം കണ്ടെടുത്ത് നശിപ്പിച്ചു. ആയിത്തറ പാറഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിലാണ് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 200 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചത്.വൻ വാറ്റ് കേന്ദ്രമാണ് എക്സൈസ് സംഘം കണ്ടെത്തി തകർത്തത്. 200 ലിറ്ററിന്റെ പ്ലാസ്റ്റിക്ക് ബാരലിലാണ് വാഷ് സൂക്ഷിച്ചിരുന്നത്.

## Article Content

**കൂത്തുപറമ്പ**: ആയിത്തറയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വൻ വാറ്റ് കേന്ദ്രം കണ്ടെത്തി. 200 ലിറ്റർ വാഷ് എക്സൈസ് സംഘം കണ്ടെടുത്ത് നശിപ്പിച്ചു. ആയിത്തറ പാറഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിലാണ് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 200 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചത്.വൻ വാറ്റ് കേന്ദ്രമാണ് എക്സൈസ് സംഘം കണ്ടെത്തി തകർത്തത്. 200 ലിറ്ററിന്റെ പ്ലാസ്റ്റിക്ക് ബാരലിലാണ് വാഷ് സൂക്ഷിച്ചിരുന്നത്.

കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവൻ്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിൻ്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, ജിജീഷ് ചെറുവായി എക്സൈസ് ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82106/excise-team-recovered-200-liters-of-wash-at-aithara-in-koothuparamba)