---
title: "ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു"
english_title: "Ezhimala Naval Academy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82107/ezhimala-naval-academy"
published_at: "2022-11-26T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6381e5e84dbc5_IMG-20221126-WA0100.jpg"
keywords: []
---

# ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു

> **Lead Summary:** ഏഴിമല: നാവിക അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 258 കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് രാവിലെ നടന്നു. അക്കാദമി ഗ്രൗണ്ടിൽ എയര്‍ മാര്‍ഷല്‍ ബാലഭദ്രരാധാകൃഷണൻ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു. 258 കാഡറ്റുകളാണ് പരിശീലനം പൂർത്തിയാക്കി പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്.

## Article Content

ഏഴിമല: നാവിക അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 258 കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് രാവിലെ നടന്നു. അക്കാദമി ഗ്രൗണ്ടിൽ എയര്‍ മാര്‍ഷല്‍ ബാലഭദ്രരാധാകൃഷണൻ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു. 258 കാഡറ്റുകളാണ് പരിശീലനം പൂർത്തിയാക്കി പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്.

ശ്രീലങ്ക, ബംഗ്ലാദേശ്, മഡഗാസ്‌കര്‍, മൗറീഷ്യസ്, മ്യാന്‍മര്‍, സീഷെല്‍സ്, ടാന്‍സാനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 16 കാഡറ്റുകളും പരേഡിൽ പങ്കെടുത്തു കോസ്റ്റ് ഗാർഡിൽ നിന്ന് 18 പേരും 37 വനിത ടെയിനികളും പങ്കെടുത്തു ലോകത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലന കേന്ദ്രമാണ് ഏഴിമല നാവിക അക്കാദമി യെന്ന്കാഡറ്റുകളെ അഭിവാദ്യം ചെയ്തു കൊണ്ട് എയർ മാർഷൽ ബാലഭദ്ര രാധാകൃഷണൻ പറഞ്ഞു.

സാങ്കേതികതയെ ഉപയോഗപ്പെടുത്തി ഭീകരപ്രവർത്തനം നടത്താനുള്ള സാധ്യതകളെ കരുതലോടെ സേനാംഗങ്ങൾ നിരീക്ഷിക്കേണ്ടതുണ്ടെന്ന് എയർമാർഷൽ പറഞ്ഞു പരിശീലന ക്കാലത്ത് മികച്ച പ്രകടനം കാഴ്ചവെച്ച കാഡറ്റുകൾക്ക് എയർ മാർഷൽ ബാലഭദ്ര രാധാകൃഷ്ണൻ അവാർഡുകൾ സമ്മാനിച്ചു.

പ്രസിഡൻ്റ്സ് സ്വർണ്ണ മെഡൽ ഉൾപ്പെടെയുള്ള പുരസ്കാരങ്ങളാണ് സമ്മാനിച്ചത് ഏഴിമല ഇന്ത്യൻ നാവൽ അക്കാദമി കമാൻറൻറ് വൈസ് അഡ്മിറൽ പുനീത് കുമാർ ബാൽ, വൈസ് അഡ്മിറൽ സൂരജ് ബേഡി, ഡെപ്യൂട്ടി കമാറ്റൻറ് റിയർ അഡ്മിറൽ അജയ് ഡാനിയൽ തിയോഫലസ്, അക്കാദമി പ്രിൻസിപ്പൽ റിയർ അഡ്മിറൽ രാജ് വീർ സിംഗ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82107/ezhimala-naval-academy)