---
title: "മികവാർന്ന വിജയം; വിദ്യാർഥികൾക്ക് വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ ആദരവ്"
english_title: "Kottiyoor gramam whatsapp group "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8214/kottiyoor-gramam-whatsapp-group"
published_at: "2021-10-31T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617ea08e5a0ef_PicsArt_10-31-07.24.45.jpg"
keywords: []
---

# മികവാർന്ന വിജയം; വിദ്യാർഥികൾക്ക് വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ ആദരവ്

> **Lead Summary:**  

## Article Content

 

കൊട്ടിയൂർ: ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവാർന്ന വിജയം കൈവരിച്ച വിദ്യാർത്ഥികളെ കൊട്ടിയൂർ ഗ്രാമം വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. സ്പീച്ച് ലാഗ്വേജ് പഥോളജിയിൽ ഒന്നാം റാങ്ക് നേടിയ അഥീന ഹരിദാസ് , കിം ആർക്കിടെക്ചർ എൻട്രൻസിൽ ഒന്നാം റാങ്ക് നേടിയ തേജസ് ജോസഫ് , എം എ മലയാളത്തിൽ ഒന്നാം റാങ്ക് നേടിയ ക്രിസ്റ്റി ജോസ് എന്നിവരെയാണ് നീണ്ടുനോക്കി ചേംബർ ഓഫ് കൊട്ടിയൂർ ഹാളിൽ നടന്ന ചടങ്ങിൽ ആദരിച്ചത് .

പരിപാടി എം എൽ എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. വാട്സ്അപ്പ് കൂട്ടായ്മ അഡ്മിൻ അനിൽകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം,വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ,ചേംബർ ഓഫ് കൊട്ടിയൂർ പ്രസിഡന്റും വാട്സ്അപ്പ് ഗ്രൂപ്പ് അഡ്മിൻ സി.കെ വിനോദ്,ജിജോ അറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8214/kottiyoor-gramam-whatsapp-group)