ബെല്‍ജിയത്തെ മുട്ടുകുത്തിച്ച്‌ മൊറോക്കോ; ജയം രണ്ടു ഗോളുകള്‍ക്ക്

ബെല്‍ജിയത്തെ മുട്ടുകുത്തിച്ച്‌ മൊറോക്കോ; ജയം രണ്ടു ഗോളുകള്‍ക്ക്
Nov 27, 2022 09:33 PM | By Emmanuel Joseph

ബെല്‍ജിയം ടീമിന് പ്രായമാവുക ആണെന്ന കെവിന്‍ ഡി ബ്രുയിനെയുടെ വാക്കുകള്‍ സത്യാമാണെന്ന് തെളിയുന്ന കാഴ്ചയാണ് ഇന്ന് ഖത്തറില്‍ കണ്ടത്. മൊറോക്കോയ്ക്ക് മുന്നില്‍ വേഗതയില്ലാതെ കിതച്ച ബെല്‍ജിയം പരാജയം ഏറ്റുവാങ്ങി കളം വിടേണ്ടി വന്നു. മറുപടിയില്ലാത്ത രണ്ടു ഗോളിന്റെ വിജയമാണ് മൊറോക്കോ ഇന്ന് നേടിയത്. മൊറോക്കോയുടെ 1998 ലോകകപ്പിന് ശേഷമുള്ള ആദ്യ ലോകകപ്പ് വിജയമാണിത്.

ആദ്യ മത്സരത്തില്‍ ക്രൊയേഷ്യക്ക് എതിരെ മികച്ച അച്ചടക്കത്തോടെ കളിച്ച മൊറോക്കോ ഇന്നും ആ ടാക്ടിക്സ് ആണ് തുടര്‍ന്നത്. പന്ത് ബെല്‍ജിയത്തിന് കൊടുത്ത് അവര്‍ അവരുടെ ഷൈപ്പ് സൂക്ഷിച്ചു. ബെല്‍ജിയത്തില്‍ നിന്ന് ഒരു വെല്ലുവിളിയും ഉയര്‍ന്നില്ല.

ആദ്യ പകുതിയുടെ അവസാനം ഒരു ഫ്രീകിക്ക് നൊറോക്കോയ്ക്ക് ലഭിച്ചു. സിയെചിന്റെ ഇടം കാലന്‍ ഫ്രീകിക്ക് വലയില്‍ കയറി ആഘോഷവും കഴിഞ്ഞു. പക്ഷെ അതിനു ശേഷം നീണ്ട VAR പരിശോധനക്ക് ശേഷം ആ ഗോള്‍ ഓഫ്സൈഡ് എന്ന് വിധിച്ചു.

രണ്ടാം പകുതിയിലും മൊറോക്കോയില്‍ നിന്ന് ആണ് നല്ല ഫുട്ബോള്‍ കാണാന്‍ കഴിഞ്ഞത്. അവസാനം 73ആം മിനുട്ടില്‍ മൊറോക്കോ അവര്‍ അര്‍ഹിച്ച ലീഡ് നേടി. 83ആം മിനുട്ടില്‍ സബിരി എടുത്ത ഫ്രീകിക്ക് കോര്‍തോയെ ഞെട്ടിച്ചു. കോര്‍തതോയുടെ മുന്നില്‍ പിച്ച്‌ ചെയ്ത് പന്ത് വലയില്‍. സ്കോര്‍ 1-0. ഈ ലോകകപ്പിലെ ഡയറക്‌ട് ഫ്രീകിക്കില്‍ നിന്ന് ഉള്ള ആദ്യ ഗോളായി ഇത്.

ഈ ഗോളിന് ശേഷം ബെല്‍ജിയന്‍ ലുകാകുവിനെ കളത്തില്‍ ഇറക്കി നോക്കി എങ്കിലും അവര്‍ക്ക് പരാജയം ഒഴിവാക്കാന്‍ ആയില്ല. അവസാനം ഇഞ്ച്വറി ടൈമില്‍ അബുകലാലിലൂടെ മൊറോക്കോ വിജയം ഉറപ്പിച്ച രണ്ടാം ഗോള്‍ നേടി.

2 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മൊറോക്കോയ്ക്ക് 4 പോയിന്റ് ആണുള്ളത്. ബെല്‍ജിയത്തിന് 3 പോയിന്റും. അവസാനം മത്സരത്തില്‍ മൊറോക്കോ കാനഡയെയും ബെല്‍ജിയം ക്രൊയേഷ്യയെയും നേരിടും.

World cup football

Next TV

Related Stories
കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു.

Feb 6, 2023 10:46 PM

കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു.

കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ...

Read More >>
പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

Feb 6, 2023 09:45 PM

പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ...

Read More >>
ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

Feb 6, 2023 09:16 PM

ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു....

Read More >>
കോൺഗ്രസ് പ്രവർത്തകർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി .

Feb 6, 2023 08:55 PM

കോൺഗ്രസ് പ്രവർത്തകർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി .

പ്രധാനമന്ത്രിയും,മന്ത്രിമാരും അദാനിക്ക് ദാസ്യ പണി ചെയ്യുന്നു:സോണി...

Read More >>
മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം സംഘടിപ്പിച്ചു.

Feb 6, 2023 08:30 PM

മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം സംഘടിപ്പിച്ചു.

മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം...

Read More >>
4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം.

Feb 6, 2023 08:28 PM

4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം.

4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം....

Read More >>
Top Stories