പഴയ സർക്കാർ വാഹനങ്ങൾ പൊളിക്കേണ്ടിവരും; കരടുവിജ്ഞാപനം കേന്ദ്രം പ്രസിദ്ധീകരിച്ചു

 പഴയ സർക്കാർ വാഹനങ്ങൾ പൊളിക്കേണ്ടിവരും; കരടുവിജ്ഞാപനം കേന്ദ്രം പ്രസിദ്ധീകരിച്ചു
Nov 28, 2022 07:52 AM | By Vinod

ന്യൂഡൽഹി: 15 വർഷം കഴി‍‍ഞ്ഞ എല്ലാ സർക്കാർ വാഹനങ്ങളും അടുത്ത ഏപ്രിൽ ഒന്നിനുശേഷം പൊളിക്കേണ്ടി വരും. കെഎസ്ആർടിസി ഉൾപ്പെടെയുള്ള ട്രാൻസ്പോർട്ട് കോർപറേഷനുകൾക്കും ഇത് ബാധകമാകും. ഇതു സംബന്ധിച്ച കരടുവിജ്ഞാപനം പൊതുജനാഭിപ്രായം തേടുന്നതിനായി കേന്ദ്രം പ്രസിദ്ധീകരിച്ചു. കെഎസ്ആർടിസിയിൽ 14 വർഷം കഴിഞ്ഞ 331 ബസുകൾ നിലവിലുണ്ട്. ചട്ടം നടപ്പായാൽ അടുത്ത വർഷം ഇവ പൊളിക്കേണ്ടിവരും. 13–14 വർഷമായ 671 ബസുകളും 12–13 വർഷമായ 586 ബസുകളുമുണ്ട്. പുതിയ ചട്ടം നടപ്പായാൽ 15 വർഷം കഴിഞ്ഞ ഒരു സർക്കാർ വാഹനത്തിനും റജിസ്ട്രേഷൻ പുതുക്കില്ല. 1989ലെ കേന്ദ്ര മോട്ടർ വാഹന ചട്ടങ്ങളിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥ ഉൾപ്പെടുത്തുന്നത്. കേന്ദ്ര/സംസ്ഥാന സർക്കാരുകൾ, കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത്, സംസ്ഥാന ഗതാഗത വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം പുതിയ ചട്ടം ബാധകമാകും. സർക്കാരിന്റെ പക്കലുള്ള 15 വർഷം പൂർത്തിയാക്കിയ എല്ലാ വാഹനങ്ങളും പൊളിക്കുമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച നയരേഖ സംസ്ഥാനങ്ങൾക്കും അയച്ചു.

Old government vehicles will have to be dismantled; The center has published the draft notification

Next TV

Related Stories
സേനകൾ ജില്ലയിൽ എത്തി; ജില്ലയിൽ സുരക്ഷ കടുക്കും

Apr 24, 2024 01:14 AM

സേനകൾ ജില്ലയിൽ എത്തി; ജില്ലയിൽ സുരക്ഷ കടുക്കും

സേനകൾ ജില്ലയിൽ എത്തി; ജില്ലയിൽ സുരക്ഷ...

Read More >>
റെയിൽവേ സ്‌റ്റേഷനുകളിൽ കൂടുതൽ ശുദ്ധജല കൂളറുകൾ

Apr 24, 2024 01:11 AM

റെയിൽവേ സ്‌റ്റേഷനുകളിൽ കൂടുതൽ ശുദ്ധജല കൂളറുകൾ

റെയിൽവേ സ്‌റ്റേഷനുകളിൽ കൂടുതൽ ശുദ്ധജല...

Read More >>
ആരോഗ്യ ഇൻഷുറൻസ് പോളിസി ഇനി ഏത് പ്രായത്തിൽ ഉള്ളവർക്കും

Apr 24, 2024 01:09 AM

ആരോഗ്യ ഇൻഷുറൻസ് പോളിസി ഇനി ഏത് പ്രായത്തിൽ ഉള്ളവർക്കും

ആരോഗ്യ ഇൻഷുറൻസ് പോളിസി ഇനി ഏത് പ്രായത്തിൽ...

Read More >>
മട്ടന്നൂരിൽ  ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Apr 24, 2024 01:05 AM

മട്ടന്നൂരിൽ ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി

മട്ടന്നൂരിൽ ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി Iritty Samachar-April 23, 2024   മട്ടന്നൂർ കോളാരിയിൽ ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബുകൾ...

Read More >>
യുഡിഎഫ് കുടുംബയോഗം ഇരിട്ടിയിൽ കെ ടി ഹൗസിൽ നടന്നു

Apr 23, 2024 10:24 PM

യുഡിഎഫ് കുടുംബയോഗം ഇരിട്ടിയിൽ കെ ടി ഹൗസിൽ നടന്നു

യുഡിഎഫ് കുടുംബയോഗം ഇരിട്ടിയിൽ കെ ടി ഹൗസിൽ...

Read More >>
കെ.കെ. ശൈലജയ്ക്കും എം.വി. ഗോവിന്ദനുമെതിരെ ഷാഫി പറമ്പിൽ ഡിജിപിക്ക്‌ പരാതി നൽകി

Apr 23, 2024 10:13 PM

കെ.കെ. ശൈലജയ്ക്കും എം.വി. ഗോവിന്ദനുമെതിരെ ഷാഫി പറമ്പിൽ ഡിജിപിക്ക്‌ പരാതി നൽകി

കെ.കെ. ശൈലജയ്ക്കും എം.വി. ഗോവിന്ദനുമെതിരെ ഷാഫി പറമ്പിൽ ഡിജിപിക്ക്‌ പരാതി...

Read More >>
Top Stories










News Roundup