---
title: " ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലികൊണ്ട് വെട്ടിക്കൊന്നു"
english_title: "Murder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82337/murder"
published_at: "2022-11-28T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63843666409a1_n4452959341669355543878b7429c2aa4bde3717f3572ef6652119d1b9ca534cc6bb6f215a5e60e7c8212b8.jpg"
keywords: []
---

#  ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലികൊണ്ട് വെട്ടിക്കൊന്നു

> **Lead Summary:** **തിരുവനന്തപുരം**: രാത്രി ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. തിരുവനന്തപുരം ഉദിയന്‍കുളങ്ങരയിലാണ് സംഭവം.ഉദിയന്‍കുളങ്ങര സ്വദേശി ചെല്ലപ്പന്‍ ആണ് കൊല്ലപ്പെട്ടത്.

## Article Content

**തിരുവനന്തപുരം**: രാത്രി ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. തിരുവനന്തപുരം ഉദിയന്‍കുളങ്ങരയിലാണ് സംഭവം.ഉദിയന്‍കുളങ്ങര സ്വദേശി ചെല്ലപ്പന്‍ ആണ് കൊല്ലപ്പെട്ടത്.

ഇന്നു പുലര്‍ച്ചെയാണ് സംഭവം. ഭാര്യ ലൂര്‍ദ് മേരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇന്നലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. ഇതിനുമുന്‍പും ഇവര്‍ക്കിടയില്‍ വഴക്കും പ്രശ്‌നങ്ങളുമുണ്ടായിരുന്നതായും പ്രദേശവാസികള്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82337/murder)