---
title: "ഇടുക്കിയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍"
english_title: "Idukki"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82340/idukki"
published_at: "2022-11-28T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63843cd353d23_Screenshot_20221128-101351_Dailyhunt.jpg"
keywords: []
---

# ഇടുക്കിയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

> **Lead Summary:** **ഇടുക്കി: **ഇടുക്കിയിലെ കെട്ടിട നിര്‍മ്മാണ നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ ഇന്ന് യുഡിഎഫിന്റെ ഹര്‍ത്താല്‍.

## Article Content

**ഇടുക്കി: **ഇടുക്കിയിലെ കെട്ടിട നിര്‍മ്മാണ നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ ഇന്ന് യുഡിഎഫിന്റെ ഹര്‍ത്താല്‍.

ഇടുക്കിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിനായി 1964 ലെയും 93 ലെയും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക, സംരക്ഷിത മേഖലക്കു ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഹര്‍ത്താല്‍.

വ്യവസായ മന്ത്രി പി രാജീവ് സംരംഭകരുമായി സംവദിക്കാന്‍ എത്താന്‍ നിശ്ചയിച്ചിരുന്ന ദിവസമായതിനാലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിനെ തുടര്‍ന്ന് വ്യവസായ മന്ത്രിയുടെ സന്ദര്‍ശനം മാറ്റി. വൈകിട്ട് ആറുമണിവരെയാണ് ജില്ലയില്‍ ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82340/idukki)