വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന്റെ സാങ്കേതികത സംബന്ധിച്ച് ചൊവ്വാഴ്ച തുറമുഖ കമ്പനി സെമിനാറും സംഗമവും സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന് സെമിനാറും സംഗമവും ഉദ്ഘാടനം ചെയ്യും.
നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ സെമിനാറുകള്‍ അവതരിപ്പിക്കും. തുറമുഖ സെക്രട്ടറി കെ ബിജു പദ്ധതി വിശദീകരണം നടത്തും. സ്ഥലം എംപി എന്ന നിലയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരും സംഗമത്തില്‍ പ്രഭാഷണം നടത്തുമെന്നാണ് വിവരം.
Vizhinjam