പയ്യന്നൂർ: ലഹരി മുക്ത കേരളം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ലഹരിക്കെതിരെ ഏകപാത്ര നാടകവുമായി സുരേന്ദ്രൻ കൂക്കാനം. പയ്യന്നൂർ ഏച്ചിലാം വയൽ ഗ്രാമീണ വായന ശാലയിൽ നടന്ന നാടകം ലഹരിക്ക് എതിരെയുള്ള സന്ദേശം പ്രേക്ഷകർക്ക് പകർന്നു നൽകി.സമൂഹത്തിൽ പൊതുവെ പുതുതലമുറയിൽ ലഹരി ഉപയോഗം നാൾക്കു നാൾ വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ സാമൂഹ്യ വിപത്തിനെതിരെ ജാഗ്രത പാലിക്കുക എന്ന സന്ദേശം ഉയർത്തിക്കൊണ്ടുള്ളതാണ് ഏ കപാത്ര നാടകം.
സ്കൂളുകൾ, ക്ലബ്ബുകൾ, വായനശാലകൾ തുടങ്ങിയവ കേന്ദ്രീകരിച്ചു ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടന്നു വരുന്നതായും, ഇത്തരത്തിൽ നടത്തുന്ന പരിപാടികളുമായി ജനങ്ങൾ നല്ല രീതിയിൽ സഹകരിച്ചു പോരുന്നതായും പരിപാടിയുടെ മുഖ്യ സംഘാടകനും, പയ്യന്നൂർ എക്സ്സൈസ് പ്രിവന്റീവ് ഓഫീസർ എ പീതാംബരൻ പറഞ്ഞു.
ലഹരിയുടെ ദൂഷ്യ ഫലങ്ങളും, അത് വ്യക്തിയിലും, കുടുംബത്തിലും, സമൂഹത്തിനും വരുത്തി വെക്കുന്ന വിപത്തും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ സുരേന്ദ്രൻ കൂക്കാനത്തിന് സാധിച്ചു. ഏച്ചിലാം വയലിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമായി പ്രായഭേദമന്യേ നിരവധി പേരാണ് നാടകം ആസ്വദിക്കാനെത്തിയത്.
Surendran kookkanam