പയ്യന്നൂർ: വാണിയ സമുദായ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും, മുച്ചിലോട്ടംബിക പ്രതിഭ പുരസ്കാര വിതരണവും നടന്നു. പയ്യന്നൂർ വി എസ് എസ് ഹാളിൽ നടന്ന പരിപാടി ടി ഐ മധുസൂദനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കഴിഞ്ഞ എസ് എസ് എൽ സി, സി ബി എസ് ഇ, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി മുച്ചിലോട്ടംബിക പ്രതിഭ പുരസ്കാരം നേടിയവരെ ഉപഹാരം നല്കി അനുമോദിച്ചു.
സംഘടന ഭാരവാഹികൾ എം എൽ എയെ സ്നേഹാദരം നൽകി ആദരിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ചന്ദ്രൻ നാലാപാടം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രമോദ് കോമരം, മുയ്യം നാരായണൻ, പി ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.
Payyannur