വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്

വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്
Nov 28, 2022 02:44 PM | By arya mol

കൽപ്പറ്റ: വിഴിഞ്ഞം തുറമുഖ സമരത്തോടനുബന്ധിച്ച് ഉണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആവശ്യം സർക്കാർ വിശ്വാസത്തിൽ ഏറ്റെടുക്കണമെന്ന് കേരള കോൺഗ്രസ്സ് വർക്കിംഗ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.ആർച്ച് ബിഷപ്പിനെയും സഹായമെത്രാനെയും ഒന്നും രണ്ടും പ്രതികളാക്കിയും മൂവ്വായിരത്തോളം ആളുകൾക്കെതിരെ പോലീസ് കേസ്സെടുക്കുകയും ചെയ്ത നടപടി ദൗർഭാ ഗ്യകരമാണ്.

ഇതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടു വരണമെങ്കിൽ നിഷ്പക്ഷമായ ഒരു അന്വേഷണം വേണം. തുറമുഖ നിർമ്മാണത്തിന് ആരും എതിരല്ല. നിസ്സഹായരായ കടലിന്റെ മക്കളോട് ആരാണ് അനീതി കാട്ടിയതെന്ന് സർക്കാർ വെളിപ്പെടുത്തണം. കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ട മത്സ്യ തൊഴിലാളികൾ കടപ്പുറത്താണ് അന്തിയുറങ്ങുന്നത്.പദ്ധതി നടപ്പിലാക്കുമ്പോൾ അവർക്ക് കൊടുത്ത വാക്ക് പാലിക്കാതെ നിസ്സഹായരായ മനുഷ്യർക്കെതിരായി കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് അവരെ നേരിടുന്ന ചിത്രമാണ് കണ്ടത്.

ഈ പ്രശ്നം രമ്യമായി പരിഹരിച്ച് അവരുടെ ജീവിതവും തൊഴിലും ഉറപ്പാക്കാൻ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും മുൻകൈ എടുക്കണമെന്നും അവരെ ഒറ്റപ്പെടുത്തരുതെന്നും അഭ്യർത്ഥിച്ചു. സമുദായവൽക്കരിച്ച് ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത് ശരിയല്ല. അദാനി ഗ്രൂപ്പിനുണ്ടായ നഷ്ടം സർക്കാർ നികത്തണം. അതിന്റെ പാപഭാരം സർക്കാരിന്റെ അനാസ്ഥ മൂലം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് സമരക്കാരല്ല ഉത്തരവാദി. ഈ സമരവുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രി നടത്തിയ പ്രസ്താവന ദൗർഭാഗ്യകരമാണന്നും എം.സി.സെബാസ്റ്റ്യൻ പറഞ്ഞു.

Kerala congress

Next TV

Related Stories
കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു.

Feb 6, 2023 10:46 PM

കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു.

കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ...

Read More >>
പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

Feb 6, 2023 09:45 PM

പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ...

Read More >>
ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

Feb 6, 2023 09:16 PM

ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു....

Read More >>
കോൺഗ്രസ് പ്രവർത്തകർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി .

Feb 6, 2023 08:55 PM

കോൺഗ്രസ് പ്രവർത്തകർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി .

പ്രധാനമന്ത്രിയും,മന്ത്രിമാരും അദാനിക്ക് ദാസ്യ പണി ചെയ്യുന്നു:സോണി...

Read More >>
മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം സംഘടിപ്പിച്ചു.

Feb 6, 2023 08:30 PM

മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം സംഘടിപ്പിച്ചു.

മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം...

Read More >>
4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം.

Feb 6, 2023 08:28 PM

4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം.

4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം....

Read More >>
Top Stories