കണ്ണൂർ: യുവമോർച്ച നേതാവായിരുന്ന കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിന പരിപാടിയുടെ ഭാഗമായി കണ്ണൂർ ടൗൺ സ്ക്വയറിൽ യുവമോർച്ച സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം ബിജെപി ജില്ലാ അദ്ധ്യക്ഷൻ എൻ ഹരിദാസ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലയിൽ 86 പേരാണ് പാർട്ടിക്ക് വേണ്ടി ബലിദാനം നടത്തിയതെന്ന് എൻ. ഹരിദാസ് പറഞ്ഞു.
ഡിസംബർ ഒന്നിന് യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ ബലിദാന ദിനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യും. യുവമോർച്ച ജില്ലാ പ്രസിഡൻ്റ് മനോജ് പൊയിലൂർ അധ്യക്ഷനായി. അർച്ചന വണ്ടിച്ചാൽ, സബീന പി.എം, രതീശൻ, അർജുൻ മാവിലക്കണ്ടി, അനഘ എന്നിവർ സംസാരിച്ചു.
photo exhibition