---
title: "യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി"
english_title: "Youth Congress; The gift was delivered"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82412/youth-congress-the-gift-was-delivered"
published_at: "2022-11-28T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6384963dee847_Picsart_22-11-28_16-36-05-940.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

> **Lead Summary:** **കേളകം** : ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം നേടിയ മഞ്ഞളാംപുറം യു.പി സ്കൂളിനെ യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

## Article Content

**കേളകം** : ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം നേടിയ മഞ്ഞളാംപുറം യു.പി സ്കൂളിനെ യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിപിൻ ജോസഫ് മാറാട്ടുക്കുന്നേൽ മഞ്ഞളാംപുറം യു.പി സ്കൂൾ പ്രഥമദ്ധ്യാപിക ലൈസ സോജന് ഉപഹാരം കൈമാറി.മണ്ഡലം പ്രസിഡണ്ട് വിമൽ കൊച്ചുപുരയ്ക്കൽ , ദിൽനീഷ് ജോസഫ് , റോഷൻ കെ. ജോർജ്ജ് , സിജയ് . ടി. ജേക്കബ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82412/youth-congress-the-gift-was-delivered)