ഇരിട്ടി ബ്ലോക്ക് കേരളോത്സവം ആരംഭിച്ചു

ഇരിട്ടി ബ്ലോക്ക് കേരളോത്സവം ആരംഭിച്ചു
Nov 28, 2022 11:54 PM | By Emmanuel Joseph

ഇരിട്ടി: ഡിസംബർ 4 വരെ നടക്കുന്ന ഇരിട്ടി ബ്ലോക്ക് കേരളോത്സവത്തിന്റെ വിവിധ മത്സരങ്ങൾ ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ ആരംഭിച്ചതായി ഭാരവാഹികൾ പത്രസമ്മേളത്തിൽ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചെസ് മത്സരങ്ങളും തുടർന്ന് 11 മണി മുതൽ പഞ്ചഗുസ്തി മത്സരവും നടക്കും. ഫുട്‌ബോൾ മത്സരങ്ങൾ ബുധനാഴ്ച് കൂടാളി ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും, വടംവലി മത്സരം കോണ്ടബ്ര ഗ്രൗണ്ടിലും നടക്കും. ഡിസംബർ ഒന്നിന് രാവിലെ ക്രിക്കറ്റ് മത്സരങ്ങൾ അങ്ങാടിക്കടവ് ഡോൺബോസ്‌കോ കോളേജ് ഗ്രൗണ്ടിലും, ഡിസംബർ മൂന്നിന് അത്‌ലറ്റിക്ക് മത്സരങ്ങൾ കിളിയന്തറ സെൻതോമസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. 

നാലിന് പട്ടാന്നൂർ കെ പി സി എച്ച് എസ് എസിൽ നടക്കുന്ന കലാ മത്സരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്റെ അധ്യക്ഷതയിൽ മട്ടന്നൂർ എം എൽ എ കെ. കെ. ശൈലജ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ പേരാവൂർ എം എൽ എ സണ്ണിജോസഫ് സമ്മാനദാനം നിർവഹിക്കും.

ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിൽ നിന്നുള്ള കലാ - കായിക പ്രതിഭകൾ മത്സരത്തിൽ മാറ്റുരക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ സി. ഷിജു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അബ്രഹാം തോമസ്, ജനറൽ എ്സ്റ്റക്ഷൻ ഓഫീസർ ഇ. വി. ബിജു എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു

Iritty block

Next TV

Related Stories
കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു.

Feb 6, 2023 10:46 PM

കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു.

കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ...

Read More >>
പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

Feb 6, 2023 09:45 PM

പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ...

Read More >>
ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

Feb 6, 2023 09:16 PM

ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു....

Read More >>
കോൺഗ്രസ് പ്രവർത്തകർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി .

Feb 6, 2023 08:55 PM

കോൺഗ്രസ് പ്രവർത്തകർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി .

പ്രധാനമന്ത്രിയും,മന്ത്രിമാരും അദാനിക്ക് ദാസ്യ പണി ചെയ്യുന്നു:സോണി...

Read More >>
മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം സംഘടിപ്പിച്ചു.

Feb 6, 2023 08:30 PM

മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം സംഘടിപ്പിച്ചു.

മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം...

Read More >>
4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം.

Feb 6, 2023 08:28 PM

4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം.

4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം....

Read More >>
Top Stories