---
title: "കണ്ണൂര്‍ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ കുഴല്‍പ്പണ വേട്ട"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82490/kannur"
published_at: "2022-11-29T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385a7bb07cea_download_(3).jpeg"
keywords: []
---

# കണ്ണൂര്‍ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ കുഴല്‍പ്പണ വേട്ട

> **Lead Summary:** **ഇരിട്ടി: **കണ്ണൂരില്‍ രേഖകള്‍ ഇല്ലാതെ കടത്തുകയായിരുന്ന 36,40,000 രൂപയുമായി രണ്ട് പേര്‍ പിടിയില്‍. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ അനു ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കുഴല്‍പ്പണം കണ്ടെത്തിയത്.KA.01. AD 2212 ലോറിയിലാണ് പണം കടത്താന്‍ ശ്രമിച്ചത്.

## Article Content

**ഇരിട്ടി: **കണ്ണൂരില്‍ രേഖകള്‍ ഇല്ലാതെ കടത്തുകയായിരുന്ന 36,40,000 രൂപയുമായി രണ്ട് പേര്‍ പിടിയില്‍. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ അനു ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കുഴല്‍പ്പണം കണ്ടെത്തിയത്.KA.01. AD 2212 ലോറിയിലാണ് പണം കടത്താന്‍ ശ്രമിച്ചത്.

കതിരൂര്‍ സ്വദേശികളായ ഡ്രൈവര്‍ ഷാജീവന്‍, ക്ലീനര്‍ ഷിജിത്ത് എന്നിവരെ കൂട്ടുപുഴ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.പ്രതികളെയും , തൊണ്ടിമുതലും തുടര്‍ നടപടികള്‍ക്കായി മട്ടന്നൂര്‍  കോടതിയില്‍ ഹാജരാക്കി.പ്രിവന്റീവ് ഓഫീസര്‍മാരായ പ്രമോദന്‍ പി,ബിജു.വി.വി, സിവില്‍എക്സൈസ് ഓഫീസര്‍മാരായ സതീഷ് .വി എന്‍ ,രാഗില്‍. കെ.കെ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82490/kannur)