---
title: "ബസിൽ നിന്നും തെറിച്ചു വീണ വീട്ടമ്മ ടയറിനടിയിൽപ്പെട്ട് മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82498/accident"
published_at: "2022-11-29T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385b012f1408_Screenshot_20221129-123806_Facebook.jpg"
keywords: []
---

# ബസിൽ നിന്നും തെറിച്ചു വീണ വീട്ടമ്മ ടയറിനടിയിൽപ്പെട്ട് മരിച്ചു

> **Lead Summary:** **കോഴിക്കോട്**: കോഴിക്കോട് നരിക്കുനിയിൽ ഓടുന്ന ബസിൽ നിന്നും തെറിച്ചു വീണ യാത്രക്കാരി ബസ്സിനടിയിൽപ്പെട്ട് മരിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. നരിക്കുനി ഒടുപാറയിൽ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ ആണ് മരിച്ചത്.

## Article Content

**കോഴിക്കോട്**: കോഴിക്കോട് നരിക്കുനിയിൽ ഓടുന്ന ബസിൽ നിന്നും തെറിച്ചു വീണ യാത്രക്കാരി ബസ്സിനടിയിൽപ്പെട്ട് മരിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. നരിക്കുനി ഒടുപാറയിൽ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ ആണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴ് മണിയോടെ നരിക്കുനി എളേറ്റിൽ റോഡിൽ നെല്ലിയേരി താഴെത്ത് വച്ചായിരുന്നു അപകടം. ബസ്സിൻ്റെ വാതിൽ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82498/accident)