---
title: "കണ്ണൂർ ജില്ലയിൽ തിങ്കളാഴ്ച 45 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍"
english_title: "Covid vaccination kannur nov 1"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8251/covid-vaccination-kannur-nov-1"
published_at: "2021-11-01T06:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617f3b41b5a2f_images - 2021-10-26T062115.873.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ തിങ്കളാഴ്ച 45 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍

> **Lead Summary:** കണ്ണൂർ : ജില്ലയില്‍ തിങ്കളാഴ്ച (നവംബര്‍ ഒന്ന്) 45 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നും രണ്ടും ഡോസ് കൊവിഡ് വാക്സിന്‍ നല്‍കും.

## Article Content

കണ്ണൂർ : ജില്ലയില്‍ തിങ്കളാഴ്ച (നവംബര്‍ ഒന്ന്) 45 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നും രണ്ടും ഡോസ് കൊവിഡ് വാക്സിന്‍ നല്‍കും.

എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുക. സ്‌പോട്ട് രജിസ്‌ട്രേഷന്‍ മുഖേനയും വാക്സിന്‍ ലഭിക്കും. സ്‌പോട്ട് വാക്‌സിനേഷന് പോകുന്നവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ.

വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8251/covid-vaccination-kannur-nov-1)