---
title: "പേരാവൂർ ബ്ലോക്ക് ഓഫീസ് ഹാളിൽ ഏകദിന ശില്പശാല നടന്നു "
english_title: "A one-day workshop was held at Peravoor Block Office Hall"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82516/a-one-day-workshop-was-held-at-peravoor-block-office-hall"
published_at: "2022-11-29T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385cd4a69381_Picsart_22-11-29_14-30-31-797.jpg"
keywords: []
---

# പേരാവൂർ ബ്ലോക്ക് ഓഫീസ് ഹാളിൽ ഏകദിന ശില്പശാല നടന്നു 

> **Lead Summary:** > **പേരാവൂർ**:- കേരള സംസ്ഥാന ഭൂജല വകുപ്പ് കണ്ണൂർ ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ പേരാവൂർ ബ്ലോക്ക് ഓഫീസ് ഹാളിൽ ഇന്ന് 29/11/22 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് *"ഭൂജല സംരഷണവും പരിപോഷണവും*" എന്ന വിഷയത്തെക്കുറിച്ച് ഏകദിന ശില്പശാല നടത്തുകയുണ്ടായി.

## Article Content

> **പേരാവൂർ**:- കേരള സംസ്ഥാന ഭൂജല വകുപ്പ് കണ്ണൂർ ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ പേരാവൂർ ബ്ലോക്ക് ഓഫീസ് ഹാളിൽ ഇന്ന് 29/11/22 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് *"ഭൂജല സംരഷണവും പരിപോഷണവും*" എന്ന വിഷയത്തെക്കുറിച്ച് ഏകദിന ശില്പശാല നടത്തുകയുണ്ടായി.

ത്രിതല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ , ജല സംരക്ഷണ ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. ചടങ്ങിൽ ഭൂജല വകുപ്പ് കണ്ണൂർ ജില്ലാ ഓഫീസർ ഷാബി.ബി സ്വാഗതം പറഞ്ഞു. പേരാവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീതാ ദിനേശൻ അധ്യക്ഷ ആയിരുന്നു. ബ്ലോക്ക് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു.

വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ മൈഥിലി രമണൻ , ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർ ആർ സജീവൻ എന്നിവർ സംസാരിക്കുകയും, ഭൂജല വകുപ്പ് കണ്ണൂർ ജില്ല അസി എക്സിക്യൂട്ടീവ്എഞ്ചിനീയർ ധനേശൻ.കെ.പി. നന്ദിയും പറഞ്ഞു.

മണ്ണ് സംരക്ഷണ വകുപ്പിന്റെ തളിപ്പറമ്പ് ഓഫീസ് അസിസ്റ്റൻറ് ഡയറക്ടറും, ഒരുപാട് ബഹുമതികൾ കരസ്ഥമാക്കിയിട്ടുള്ള വി.വി.പ്രകാശൻ സാർ നീർത്തട സംരക്ഷണത്തേപ്പറ്റിയും, മണ്ണു സംരഷണത്തെപ്പറ്റിയും, വിശദമായി ക്ലാസ് നൽകുക ഉണ്ടായി.തുടർന്ന് ഭൂജലവകുപ്പ് കണ്ണൂർ ജില്ലാ ഓഫീസർ ഷാബി.ബി.യും ക്ലാസുകൾ നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82516/a-one-day-workshop-was-held-at-peravoor-block-office-hall)