---
title: "കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട"
english_title: "Karipoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82517/karipoor"
published_at: "2022-11-29T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385cf92d9ec2_Screenshot_20221129-145232_Dailyhunt.jpg"
keywords: []
---

# കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട

> **Lead Summary:** **കരിപ്പൂർ: **കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ഉംറ തീര്‍ത്ഥാടകന്‍ ഉള്‍പ്പടെ മൂന്ന് യാത്രക്കാരില്‍ നിന്നായി രണ്ടരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി.

## Article Content

**കരിപ്പൂർ: **കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ഉംറ തീര്‍ത്ഥാടകന്‍ ഉള്‍പ്പടെ മൂന്ന് യാത്രക്കാരില്‍ നിന്നായി രണ്ടരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി.

കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്. ഒരുകോടി രണ്ട് ലക്ഷം രൂപയുടെ രണ്ടര കിലോ സ്വര്‍ണമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടിയത്. സംഭവത്തില്‍ വിദേശത്ത് നിന്ന് എത്തിയ മൂന്ന് യാത്രക്കാര്‍ കസ്റ്റംസ് പിടിയിലായി .ഷാര്‍ജയില്‍ നിന്ന് വന്ന കാര്‍സര്‍ഗോഡ് സ്വദേശി അബ്ദുല്‍ സലാം രണ്ട് ക്യാപ്‌സ്യുളുകളാക്കി 374 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കടത്താന്‍ ശ്രമിച്ചത്.ജിദ്ദയില്‍ നിന്ന് വന്ന ഉംറ തീര്‍ത്ഥാടകനായ കോഴിക്കോട് മുക്കം സ്വദേശി അബ്ദുല്‍ ശരീഫ്1059 ഗ്രാം സ്വര്‍ണ മിശ്രിതം 4 ക്യാപ്‌സ്യുളുകളാക്കിയും ,റിയാദില്‍ നിന്ന് എത്തിയ മലപ്പുറം വേങ്ങര സ്വദേശി റഫീഖ് 1069 ഗ്രാം സ്വര്‍ണ മിശ്രിതം 4 ക്യാപ്‌സ്യുള്‍ ആക്കിയും ആണ് കടത്താന്‍ ശ്രമിച്ചത് .മൂന്ന് പേരും ശരീരത്തില്‍ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82517/karipoor)