---
title: "രക്തസാക്ഷി ചെറുവാഞ്ചേരി ചന്ദ്രന്റെ സ്മരണ പുതുക്കി നാടൊന്നിച്ചു"
english_title: "Martyr Cheruvancheri Chandran's memory was renewed and brought to the country"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82528/martyr-cheruvancheri-chandrans-memory-was-renewed-and-brought-to-the-country"
published_at: "2022-11-29T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385ddbf8c021_Picsart_22-11-29_15-48-12-865.jpg"
keywords: []
---

# രക്തസാക്ഷി ചെറുവാഞ്ചേരി ചന്ദ്രന്റെ സ്മരണ പുതുക്കി നാടൊന്നിച്ചു

> **Lead Summary:** വാർഷികം പൂവത്തൂർ ചന്ദ്രൻ നഗറിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി പി ദിവ്യ ഉദ്‌ഘാടനം ചെയ്തു. ആർഎസ്എസ് അക്രമി സംഘം അരുംകൊല ചെയ്ത ചെറുവാഞ്ചേരിയിലെ സിപിഐഎം പ്രവർത്തകനും ഡിവൈഎഫ്ഐ വില്ലേജ് ജോ.സെക്രട്ടറിയുമായിരുന്ന ചെറുവാഞ്ചേരി ചന്ദ്രൻറെ നാല്പത്തിരണ്ടാമത് രക്തസാക്ഷിത്വ വാർഷികം പൂവത്തൂർ ചന്ദ്രൻ നഗറിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി പി ദിവ്യ ഉദ്‌ഘാടനം ചെയ്തു.

## Article Content

വാർഷികം പൂവത്തൂർ ചന്ദ്രൻ നഗറിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി പി ദിവ്യ ഉദ്‌ഘാടനം ചെയ്തു. ആർഎസ്എസ് അക്രമി സംഘം അരുംകൊല ചെയ്ത ചെറുവാഞ്ചേരിയിലെ സിപിഐഎം പ്രവർത്തകനും ഡിവൈഎഫ്ഐ വില്ലേജ് ജോ.സെക്രട്ടറിയുമായിരുന്ന ചെറുവാഞ്ചേരി ചന്ദ്രൻറെ നാല്പത്തിരണ്ടാമത് രക്തസാക്ഷിത്വ വാർഷികം പൂവത്തൂർ ചന്ദ്രൻ നഗറിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി പി ദിവ്യ ഉദ്‌ഘാടനം ചെയ്തു.

എൻ സുരാജ് അധ്യക്ഷനായി.മഞ്ഞാമ്പ്രത്ത് നിന്ന് ആരംഭിച്ച ബഹുജന പ്രകടനം ചന്ദ്രൻ നഗറിൽ സമാപിച്ചു. നേതാക്കളും ബന്ധുക്കളും പ്രവർത്തകരും സ്‌മൃതി കുടീരത്തിൽ പുഷ്‌പാർച്ചന നടത്തി.ജില്ലാ തല കമ്പവലി,ഫുട്ബോൾ ടൂർണമെൻറ്,മെഗാ തിരുവാതിര,കലാമത്സരങ്ങൾ തുടങ്ങി പത്ത് ദിവസത്തോളം നീണ്ട അനുബന്ധ പരിപാടികൾ ചെറുവാഞ്ചേരിയിൽ സംഘടിപ്പിച്ചു.

അനുസ്മരണ ചടങ്ങിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ധനഞ്ജയൻ,കെ ലീല,ജംഷീദലി മലപ്പുറം,എം സി രാഘവൻ,മുഹമ്മദ് ഫായിസ് അരൂൾ,പി സുരേന്ദ്രൻ,പി ബീന,എൻ വി ഷിനിജ,കെ ഷിബിന,കെ ശ്രീജ,സി രജനി തുടങ്ങിയവർ സംസാരിച്ചു.

ജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃത പദ്യം ചൊല്ലൽ മത്സരത്തിൽ ഒന്നാംസ്ഥാനം ലഭിച്ച നിയ കോട്ടയിക്ക് ചടങ്ങിൽ പുളിയൻ പീടിക ബ്രാഞ്ചിന്റെ ഉപഹാരം നൽകി.തുടർന്ന് ഫോക് ലോർ അവാർഡ് ജേതാവ് കുട്ടാപ്പു കതിരൂരും സംഘവും ചേർന്ന് നാടൻ പാട്ട് അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82528/martyr-cheruvancheri-chandrans-memory-was-renewed-and-brought-to-the-country)