---
title: "ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളാകാന്‍ മുന്‍ താരങ്ങളുടെ ഒഴുക്ക്"
english_title: "Indian cricket team"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82530/indian-cricket-team"
published_at: "2022-11-29T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385dfe34d5a5_Screenshot_2022-11-29-16-00-59-489_com.facebook.katana.jpg"
keywords: []
---

# ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളാകാന്‍ മുന്‍ താരങ്ങളുടെ ഒഴുക്ക്

> **Lead Summary:** **മുംബൈ:** ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി അംഗമാകാന്‍ കൂട്ടത്തോടെ അപേക്ഷ നല്‍കി മുന്‍ താരങ്ങള്‍. നയന്‍ മോംഗിയ, മനീന്ദര്‍ സിംഗ്, ശിവ് സുന്ദര്‍ ദാസ്, അജയ് രാത്ര, നിഖില്‍ ചോപ്ര, ഹേമങ് ബദാനി, സലില്‍ അങ്കോള, സമീര്‍ ദിഗേ തുടങ്ങി എണ്‍പതോളം പേരാണ് അപേക്ഷ നല്‍കിയത് അപേക്ഷ നല്‍കാനുള്ള സമയപരിധി ഇന്നലെ വൈകീട്ട് അവസാനിച്ചു.

## Article Content

**മുംബൈ:** ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി അംഗമാകാന്‍ കൂട്ടത്തോടെ അപേക്ഷ നല്‍കി മുന്‍ താരങ്ങള്‍. നയന്‍ മോംഗിയ, മനീന്ദര്‍ സിംഗ്, ശിവ് സുന്ദര്‍ ദാസ്, അജയ് രാത്ര, നിഖില്‍ ചോപ്ര, ഹേമങ് ബദാനി, സലില്‍ അങ്കോള, സമീര്‍ ദിഗേ തുടങ്ങി എണ്‍പതോളം പേരാണ് അപേക്ഷ നല്‍കിയത് അപേക്ഷ നല്‍കാനുള്ള സമയപരിധി ഇന്നലെ വൈകീട്ട് അവസാനിച്ചു.

അതേസമയം മുഖ്യ സെലക്ടര്‍ ആകുമെന്ന് പ്രചരിക്കപ്പെട്ടിരുന്ന അജിത് അഗാര്‍ക്കര്‍ അപേക്ഷ നല്‍കിയില്ലെന്നാണ് വിവരം.

അപേക്ഷ നല്‍കിയവരുമായി അഭിമുഖം നടത്തുന്നതിന് ക്രിക്കറ്റ് ഉപദേശക സമിതിയെ ബിസിസിഐ ഉടന്‍ നിയമിക്കും. ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയാകും അഞ്ച് അംഗ സമിതിയുടെ ആദ്യ വെല്ലുവിളി. അഞ്ച് വര്‍ഷം മുമ്പെങ്കിലും വിരമിച്ച താരങ്ങളെ മാത്രമേ ചുമതലകളിലേക്ക് പരിഗണിക്കൂ.

ടീം ഇന്ത്യക്കായി ഏഴ് ടെസ്റ്റുകളോ 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ 10 ഏകദിനങ്ങള്‍ക്കൊപ്പം 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ കളിച്ചിട്ടുള്ളവര്‍ക്കാണ് സെലക്ഷന്‍ കമ്മിറ്റി അംഗമാകാന്‍ കഴിയുക. മറ്റ് കമ്മിറ്റികളിലൊന്നും അംഗമായുള്ളവര്‍ക്ക് ഇതിലേക്ക് അപേക്ഷിക്കാനാവില്ല. നാല് വര്‍ഷ കാലാവധിയാണ് സാധാരണയായി സീനിയര്‍ ടീം സെലക്ടര്‍ക്ക് ലഭിക്കാറ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82530/indian-cricket-team)