---
title: "മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം 'ഏജന്റി'ന്റെ റിലീസ് വൈകും"
english_title: "Mammutty new Telugu movie"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82532/mammutty-new-telugu-movie"
published_at: "2022-11-29T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385e0f0a453d_Screenshot_2022-11-29-16-05-05-009_com.facebook.katana.jpg"
keywords: []
---

# മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം 'ഏജന്റി'ന്റെ റിലീസ് വൈകും

> **Lead Summary:** അഖില്‍ അക്കിനേനി നായകനാകുന്ന ചിത്രമാണ് 'ഏജന്റ്'. മമ്മൂട്ടിയും പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ഉണ്ട് എന്നതിനാല്‍ മലയാളികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് 'ഏജന്റ്'. 'എജന്റ്' എന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. പ്രതീക്ഷിച്ചതുപോലെ അഖില്‍ ചിത്രത്തിന് റീലീസ് സാധ്യമാകില്ല എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

## Article Content

അഖില്‍ അക്കിനേനി നായകനാകുന്ന ചിത്രമാണ് 'ഏജന്റ്'. മമ്മൂട്ടിയും പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ഉണ്ട് എന്നതിനാല്‍ മലയാളികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് 'ഏജന്റ്'. 'എജന്റ്' എന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. പ്രതീക്ഷിച്ചതുപോലെ അഖില്‍ ചിത്രത്തിന് റീലീസ് സാധ്യമാകില്ല എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

'ഏജന്റ്' എന്ന ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ അഖില്‍ ചിത്രത്തിന്റെ ബജറ്റ് വര്‍ദ്ധിച്ചതിനാല്‍ ചിത്രീകരണം തല്‍ക്കാലത്തേയ്‍ക്ക് നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ റിലീസ് മാറ്റേണ്ടി വന്നിരിക്കുകയാണ്. സുരേന്ദർ റെഡ്ഢിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പാൻ ഇന്ത്യൻ റിലീസ് ആയിട്ടാണ് ചിത്രം എത്താനിരുന്നത്.

ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഏജന്റ്'. ഛായാഗ്രഹണം രാകുൽ ഹെരിയൻ.

ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് 'ഏജന്റ്'. രണ്ടായിരത്തി പത്തൊമ്പതില്‍ പുറത്തിറങ്ങിയ 'യാത്ര'യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82532/mammutty-new-telugu-movie)