---
title: "വിദ്യാഭ്യാസ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇൻഡക്സിൽ കേരളം ഒന്നാം സ്ഥാനത്ത്: മന്ത്രി വി ശിവന്‍കുട്ടി"
english_title: "Kerala ranks first in Education Performance Grading Index"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82536/kerala-ranks-first-in-education-performance-grading-index"
published_at: "2022-11-29T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385e1cc37db9_Screenshot_2022-11-29-16-10-04-826_com.facebook.katana.jpg"
keywords: []
---

# വിദ്യാഭ്യാസ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇൻഡക്സിൽ കേരളം ഒന്നാം സ്ഥാനത്ത്: മന്ത്രി വി ശിവന്‍കുട്ടി

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ രംഗത്തുണ്ടായ വലിയ മാറ്റങ്ങളുടെ കീര്‍ത്തി കേരളത്തില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്റക്‌സില്‍ ഇന്ത്യയില്‍ തന്നെ കേരളം ഒന്നാം സ്ഥാനത്ത്് ആണെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ആയിത്തറ മമ്പറം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒരു കോടി രൂപ കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ രംഗത്തുണ്ടായ വലിയ മാറ്റങ്ങളുടെ കീര്‍ത്തി കേരളത്തില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്റക്‌സില്‍ ഇന്ത്യയില്‍ തന്നെ കേരളം ഒന്നാം സ്ഥാനത്ത്് ആണെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ആയിത്തറ മമ്പറം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒരു കോടി രൂപ കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വ്യക്തമായ ആസൂത്രണത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ ഫലമാണ് ഈ നേട്ടം. ഒന്നാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും രണ്ടാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാകിരണം പദ്ധതിയും പൊതുവിദ്യാലയങ്ങളില്‍ വലിയ മാറ്റങ്ങളാണുണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നിലവില്‍ വന്നതിനുശേഷം കിഫ്ബി വഴി മാത്രം 2500 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് പൊതുവിദ്യാലയങ്ങളില്‍ നടന്നത്. ഇതില്‍ അഞ്ച് കോടി മുതല്‍ മുടക്കില്‍ 141 സ്‌കൂള്‍ കെട്ടിടങ്ങളും മൂന്ന് കോടി മുതല്‍ മുടക്കില്‍ 386 സ്‌കൂള്‍ കെട്ടിടങ്ങളും ഒരു കോടി മുതല്‍ മുടക്കില്‍ 446 സ്‌കൂള്‍ കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് 654.45 കോടി രൂപ വകയിരുത്തി 549 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82536/kerala-ranks-first-in-education-performance-grading-index)