---
title: "ശ്രീകണ്ഠപുരം ഫെസ്റ്റ് ഡിസംബർ 22 മുതൽ "
english_title: "Srikanthpuram Fest from 22nd December"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82537/srikanthpuram-fest-from-22nd-december"
published_at: "2022-11-29T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385e2674a81c_Picsart_22-11-29_16-12-51-087.jpg"
keywords: []
---

# ശ്രീകണ്ഠപുരം ഫെസ്റ്റ് ഡിസംബർ 22 മുതൽ 

> **Lead Summary:** **ശ്രീകണ്ഠപുരം**: വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ശ്രീകണ്ഠപുരം ഫെസ്റ്റ്' ഡിസംബർ 22 മുതൽ ജനുവരി 22 വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫ്ലവർഷോ, വിവിധ സ്റ്റാളുകൾ, ഫുഡ് ഫെസ്റ്റ്, അമ്യൂസ്‌മെൻറ് പാർക്കുകൾ, ബോട്ടിങ്, കയാക്കിങ്, വിവിധ കലാപരിപാടികൾ, കായിക മത്സരങ്ങൾ എന്നിവ ഫെസ്റ്റിലുണ്ടാകും.

## Article Content

**ശ്രീകണ്ഠപുരം**: വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ശ്രീകണ്ഠപുരം ഫെസ്റ്റ്' ഡിസംബർ 22 മുതൽ ജനുവരി 22 വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫ്ലവർഷോ, വിവിധ സ്റ്റാളുകൾ, ഫുഡ് ഫെസ്റ്റ്, അമ്യൂസ്‌മെൻറ് പാർക്കുകൾ, ബോട്ടിങ്, കയാക്കിങ്, വിവിധ കലാപരിപാടികൾ, കായിക മത്സരങ്ങൾ എന്നിവ ഫെസ്റ്റിലുണ്ടാകും.

എല്ലാ ദിവസവും വൈകീട്ട് മൂന്നുമുതൽ രാത്രി 10 വരെയാണ് ഫെസ്റ്റിൽ ജനങ്ങൾക്ക് പ്രവേശനം നൽകുക. പത്രസമ്മേളനത്തിൽ വ്യാപാരി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറും സംഘാടകസമിതി ചെയർമാനുമായ ബി.പി. ബഷീർ, ജന. കൺവീനർ എൻ.എം. അബ്ദുൾ ഖാദർ, ട്രഷറർ ഷാബി ഈപ്പൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.പി. ഷംസീർ എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ശ്രീകണ്ഠപുരം ഫെസ്റ്റിന്റെ നടത്തിപ്പിനായി സംഘാടകസമിതി രൂപവത്കരിച്ചു.

സംഘാടകസമിതി ഓഫീസ് നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് ബി.പി. ബഷീർ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിന്റെ പോസ്റ്റർ നഗരസഭ വൈസ് ചെയർമാൻ കെ. ശിവദാസൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ വി.പി. നസീമയ്ക്ക് നൽകി പ്രകാശനം ചെയ്തു. കൗൺസിലർമാരായ പി.പി. ചന്ദ്രാംഗദൻ, ജോസഫീന വർഗീസ്, ചാക്കോ കൊന്നക്കൽ, ഡോ. രാജേഷ് നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹകൾ: ബി.പി. ബഷീർ (ചെയ.), എൻ.എം. അബ്ദുൾ ഖാദർ (ജന. കൺ.), ഷാബി ഈപ്പൻ (ഖജാ.).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82537/srikanthpuram-fest-from-22nd-december)