---
title: "650 ഗ്രാം ഹാഷീസ് ഓയിലുമായി 2 യുവാക്കള്‍ അറസ്റ്റില്‍"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82599/arrested"
published_at: "2022-11-30T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6386ac72e5cdb_n4469821621669770340496538f0754cd50fe741d6aa64871a79c80a2ed35dac764a3626a79b11e8844d34f.jpg"
keywords: []
---

# 650 ഗ്രാം ഹാഷീസ് ഓയിലുമായി 2 യുവാക്കള്‍ അറസ്റ്റില്‍

> **Lead Summary:** **തൃശ്ശൂര്‍: **650 ഗ്രാം ഹാഷീസ് ഓയിലുമായി 2 പേരെ ഗുരുവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് പുന്ന വലിയപറമ്ബ് പുതുവീട്ടില്‍ ഷഫീഖ് , വാടാനപ്പള്ളി ഗണേശമംഗലം പണിക്ക വീട്ടില്‍ ഷായി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**തൃശ്ശൂര്‍: **650 ഗ്രാം ഹാഷീസ് ഓയിലുമായി 2 പേരെ ഗുരുവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് പുന്ന വലിയപറമ്ബ് പുതുവീട്ടില്‍ ഷഫീഖ് , വാടാനപ്പള്ളി ഗണേശമംഗലം പണിക്ക വീട്ടില്‍ ഷായി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറിന്‍റെ ഡ്രൈവറുടെ സീറ്റിന്‍റെ അടിയില്‍ കുപ്പിയിലാക്കിയാണ് ഹാഷിഷ് ഓയില്‍ സൂക്ഷിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷഫീക്, ചാവക്കാട് പുന്ന ഭാഗങ്ങളില്‍ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ബാംഗ്ലൂര്‍, ആന്ധ്ര എന്നിവിടങ്ങളില്‍ നേരിട്ടുപോയി വാങ്ങി നാട്ടിലെത്തിക്കുന്ന മയക്കുമരുന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച്‌ ചില്ലറ വില്‍പ്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി.

കഴിഞ്ഞദിവസം ഗുരുവായൂരില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയില്‍ കൈ കാണിച്ചിട്ടും നിറുത്താതെ പോയ വാഹനത്തെപൊലീസ് പിന്‍തുടര്‍ന്നിരുന്നു. പേരകം ഭാഗത്ത് വണ്ടി ഉപേക്ഷിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസ് ഇവരെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ജില്ല ലഹരി വിരുദ്ധ സ്വകാഡ് എസ്.ഐ ജയ പ്രദീപ്, എസ്.ഐ ഗോപിനാഥന്‍, സിപിഒമാരായ ആഷിഷ്, ശരത്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82599/arrested)