---
title: "ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് ബാഡ്മിന്റൺ താരം എച്ച്.എസ് പ്രണോയിക്ക്"
english_title: "Jimmy George Foundation Award to Badminton player HS Pranoi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82637/jimmy-george-foundation-award-to-badminton-player-hs-pranoi"
published_at: "2022-11-30T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6386f4f6a186f_Screenshot_2022-11-30-11-30-03-58_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് ബാഡ്മിന്റൺ താരം എച്ച്.എസ് പ്രണോയിക്ക്

> **Lead Summary:** **പേരാവൂർ**: കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി നാലാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡിന് അർജുന അവാർഡ് ജേതാവ് കൂടിയായ അന്താരാഷ്ട്ര ബാഡ്മിന്റൺ താരം എച്ച് . എസ്. പ്രണോയ് അർഹനായി .ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

## Article Content

**പേരാവൂർ**: കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി നാലാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡിന് അർജുന അവാർഡ് ജേതാവ് കൂടിയായ അന്താരാഷ്ട്ര ബാഡ്മിന്റൺ താരം എച്ച് . എസ്. പ്രണോയ് അർഹനായി .ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

ജോസ് ജോർജ് ഐ.പി.എസ്. ചെയർമാനും, അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ടി.ദേവപ്രസാദ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തെരഞ്ഞെടുത്തത്. ഇന്ത്യയുടെ വോളിബോൾ ഇതിഹാസംജിമ്മി ജോർജിന്റെ സ്മരണയ്ക്കായി 1989-ലാണ് ഫൗണ്ടേഷൻ അവാർഡ് ഏർപ്പെടുത്തിയത് .

2022 ൽഇന്ത്യയെ ചരിത്രത്തിൽ ആദ്യമായി തോമസ് കപ്പ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്കു വഹിച്ച പ്രണോയാകടൂർസ് ഫൈനൽ റാങ്കിങ്ങിൽ ഈ വർഷംഒന്നാംസ്ഥാനത്ത് എത്തുകയുണ്ടായി. 2016ൽസ്വിസ് ഓപ്പണും, 2017ൽ യു.എസ് ഓപ്പണും കരസ്ഥമാക്കിയ പ്രണോയ്2018ലെ കോമൺവെ ല്ത്ത്ഗെയിംസിൽ ടീംഇനത്തിൽ സ്വർ ണ്ണമെഡലും, ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സിംഗിൾസിൽ വെങ്കല മെഡലും കരസ്ഥമാക്കി.

2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തു.ബാഡ്മിന്റൺ ലോക റാങ്കിങ്ങിൽ ആദ്യത്തെ പത്തിൽ സ്ഥാനം നേടിയത് പ്രണോയിയുടെ ശ്രദ്ധേയമായ നേട്ടമായിരുന്നു . ഈ വർഷം രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു. പി. സുനിൽ കുമാറിന്റെയും ഹസീനയുടെയും മകനായ പ്രണോയ്തിരുവനന്തപുരം സ്വദേശിയാണ് .ഓ .എൻ .ജി. സി യിൽ ഉദ്യോഗസ്ഥൻ.ബാഡ്മിന്റൺ കോർട്ടിൽ പങ്കാളിയായിരുന്ന ശ്വേതയാണ് ഭാര്യ.ഡിസംബർ 24ന് പേരാവൂർ മാരത്തണിന്റെ ഭാഗമായി ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82637/jimmy-george-foundation-award-to-badminton-player-hs-pranoi)