---
title: "പറശ്ശിനിയിൽ മാലിന്യപരിപാലനത്തിൽ ശ്രദ്ധയൂന്നും -പി. മുകുന്ദൻ"
english_title: "Attention will be paid to waste management in Parassini -P. Mukundan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82682/attention-will-be-paid-to-waste-management-in-parassini-p-mukundan"
published_at: "2022-11-30T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6387233300eba_Picsart_22-11-30_14-52-37-654.jpg"
keywords: []
---

# പറശ്ശിനിയിൽ മാലിന്യപരിപാലനത്തിൽ ശ്രദ്ധയൂന്നും -പി. മുകുന്ദൻ

> **Lead Summary:**  പറശ്ശിനിക്കടവ്: മുത്തപ്പൻ ക്ഷേത്രോത്സവം ഹരിത പെരുമാറ്റച്ചട്ടപ്രകാരം നടത്തി മാലിന്യപരിപാലനത്തിൽ ശ്രദ്ധയൂന്നുമെന്ന് ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു. പറശ്ശിനി മടപ്പുര തിരുവപ്പന മഹോത്സവം ഹരിതോത്സവമാക്കാൻ സംഘാടകസമിതി പ്രവർത്തിക്കുന്നുണ്ട്. ചൊവ്വാഴ്ച മാലിന്യങ്ങൾ നീക്കംചെയ്തു.

## Article Content

 പറശ്ശിനിക്കടവ്: മുത്തപ്പൻ ക്ഷേത്രോത്സവം ഹരിത പെരുമാറ്റച്ചട്ടപ്രകാരം നടത്തി മാലിന്യപരിപാലനത്തിൽ ശ്രദ്ധയൂന്നുമെന്ന് ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു. പറശ്ശിനി മടപ്പുര തിരുവപ്പന മഹോത്സവം ഹരിതോത്സവമാക്കാൻ സംഘാടകസമിതി പ്രവർത്തിക്കുന്നുണ്ട്. ചൊവ്വാഴ്ച മാലിന്യങ്ങൾ നീക്കംചെയ്തു.

ഉത്സവദിവസങ്ങളിൽ വൊളന്റിയർമാർ ഹരിത കർമസേനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കും. ഹരിത പെരുമാറ്റചട്ടപ്രകാരമുള്ള പ്രവർത്തനങ്ങളുടെ പ്രഖ്യാപനം ഡിസംബർ ഒന്നിന് വൈകീട്ട് കളക്ടർ എസ്. ചന്ദ്രശേഖർ നിർവഹിക്കും. പറശ്ശിനിയിൽ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ ക്ഷേത്രം അധികാരികൾ ആറര സെന്റ് സ്ഥലം വിട്ടുനൽകിയിട്ടുണ്ട്.

ശുചിത്വ മിഷന്റെ ഭാഗമായി ഇവിടെ ശുചീകരണ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുമെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു.നഗരസഭാ സെക്രട്ടറി പി.എൻ. അനീഷ്, കെ.വി. പ്രേമരാജൻ, എം.പി. സുജിത്ത്കുമാർ, എം.വി. പ്രേമൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82682/attention-will-be-paid-to-waste-management-in-parassini-p-mukundan)