ഏലപ്പീടിക: കണിച്ചാർ ഗ്രാമപഞ്ചായത്തിൻ്റെയും, ജൽ ജീവൻ മിഷൻ്റെയും, ഏലപ്പിടിക അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സ്ക്ലബ് വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെയും ആഭിമുഖ്യത്തിൽ ഏലപ്പീടിക അനുഗ്രഹവായനശാല ഹാളിൽ വെച്ച് ജലഗുണനിലവാര, പരിശീലന പരിപാടി നടത്തി.
കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം പരിശീലന പരിപാടിഉൽഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് ജോബ് ഒ.എ.അദ്ധ്യക്ഷത വഹിച്ചു. രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ സയൻ്റിസ്റ്റ് അമൽ ചന്ദ്രൻ പരിശിലനത്തിന് നേതൃത്വം നൽകി. മേഘ ചാക്കോ, രേഷ്മ സിജു എന്നിവർ പ്രസംഗിച്ചു.
Water quality