---
title: "വ്യാജ ഫാര്‍മസിസ്റ്റുകളെ തടയേണ്ടത് സംസ്ഥാനങ്ങളെന്ന് സുപ്രീംകോടതി"
english_title: "Suprem court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82762/suprem-court"
published_at: "2022-12-01T05:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6387ea53b0260_Screenshot_20221107-071926_Dailyhunt.jpg"
keywords: []
---

# വ്യാജ ഫാര്‍മസിസ്റ്റുകളെ തടയേണ്ടത് സംസ്ഥാനങ്ങളെന്ന് സുപ്രീംകോടതി

> **Lead Summary:** **ന്യൂഡല്‍ഹി: **ആശുപത്രികള്‍ക്ക് അകത്തും പുറത്തുമുള്ള മെഡിക്കല്‍ സ്റ്റോറുകള്‍ നടത്തുന്നത് വ്യാജന്‍മാരല്ലെന്ന് ഉറപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെയും ഫാര്‍മസി കൗണ്‍സിലിന്‍റെയും ഉത്തരവാദിത്വമാണെന്ന് സുപ്രീംകോടതി.

## Article Content

**ന്യൂഡല്‍ഹി: **ആശുപത്രികള്‍ക്ക് അകത്തും പുറത്തുമുള്ള മെഡിക്കല്‍ സ്റ്റോറുകള്‍ നടത്തുന്നത് വ്യാജന്‍മാരല്ലെന്ന് ഉറപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെയും ഫാര്‍മസി കൗണ്‍സിലിന്‍റെയും ഉത്തരവാദിത്വമാണെന്ന് സുപ്രീംകോടതി.

രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റുകള്‍ തന്നെയാണ് നടത്തിപ്പുകാരെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതു പൗരന്‍മാരുടെ ആരോഗ്യത്തെ സംബന്ധിച്ച വിഷയമാണെന്നും ജസ്റ്റീസുമാരായ എം.ആര്‍. ഷാ, എം.എം. സുന്ദരേഷ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ പാട്ന ഹൈക്കോടതിയുടെ മുന്നിലെത്തിയ ഒരു ഹര്‍ജി പുനഃസ്ഥാപിക്കാനും കോടതി നിര്‍ദേശിച്ചു.

സര്‍ക്കാര്‍ ആശുപത്രികളില്‍ ഉള്‍പ്പടെ വ്യാജ ഫാര്‍മസിസ്റ്റുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പാട്ന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍, ഹര്‍ജി ഹൈക്കോടതി തള്ളി. ബിഹാര്‍ ഫാര്‍മസി കൗണ്‍സിലിന്‍റെ വസ്തുത പഠന സംഘം ഇതേക്കുറിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ഇതിനെതിരേയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82762/suprem-court)