---
title: "ക്ഷേമ പെൻഷൻ വിതരണം ഡിസംബ‍ര്‍ ആദ്യ വാരങ്ങളിൽ"
english_title: "Pension"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82779/pension"
published_at: "2022-12-01T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63881b5c9d4c4_download_(5).jpeg"
keywords: []
---

# ക്ഷേമ പെൻഷൻ വിതരണം ഡിസംബ‍ര്‍ ആദ്യ വാരങ്ങളിൽ

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഡിസംബ‍ര്‍ ആദ്യ വാരങ്ങളിൽ വിതരണം ചെയ്യും. പെൻഷൻ നൽകുന്നതിന് 1800 കോടി രൂപ ധനകാര്യ വകുപ്പ് അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഒക്ടോബ‍ര്‍ നവംബര്‍ മാസങ്ങളിലെ പെൻഷൻ തുകയാണ് വിതരണം ചെയ്യുക.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഡിസംബ‍ര്‍ ആദ്യ വാരങ്ങളിൽ വിതരണം ചെയ്യും. പെൻഷൻ നൽകുന്നതിന് 1800 കോടി രൂപ ധനകാര്യ വകുപ്പ് അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഒക്ടോബ‍ര്‍ നവംബര്‍ മാസങ്ങളിലെ പെൻഷൻ തുകയാണ് വിതരണം ചെയ്യുക.

രണ്ടുമാസത്തെ പെൻഷൻ തുകയായ 3200 രൂപ പെൻഷൻകാർക്ക് ലഭിക്കും. ഡിസംബർ ഒന്നും രണ്ടും വാരങ്ങളിൽ പെൻഷൻ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. 52 ലക്ഷത്തോളം ആളുകളാണ് മാസം 1600 രൂപ വീതം സംസ്ഥാനത്ത് പെന്‍ഷൻ വാങ്ങുന്നത്.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82779/pension)