---
title: "'വിഴിഞ്ഞം ആക്രമണം വ്യക്തമായ ഗൂഡോദ്ദേശത്തോടെ: അത് തിരിച്ചറിഞ്ഞ് സംയമനം പാലിച്ച പൊലീസിന് അഭിനന്ദനം'; മുഖ്യമന്ത്രി"
english_title: "Vizhinjam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82784/vizhinjam"
published_at: "2022-12-01T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638833fd51cdf_pinarayi_vijyan_file_1_1200x768-sixteen_nine.jpeg"
keywords: []
---

# 'വിഴിഞ്ഞം ആക്രമണം വ്യക്തമായ ഗൂഡോദ്ദേശത്തോടെ: അത് തിരിച്ചറിഞ്ഞ് സംയമനം പാലിച്ച പൊലീസിന് അഭിനന്ദനം'; മുഖ്യമന്ത്രി

> **Lead Summary:**  **തിരുവനന്തപുരം**: വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന്‍ ആക്രമണം സംയമനത്തോടെ കൈകാര്യം ചെയ്ത പോലീസിനെ അഭിനന്ദിച്ച് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. വ്യക്തമായ ഗൂഡോദ്ദേശത്തോടെ നാടിന്‍റെ സ്വൈര്യം തകർക്കാനായിരുന്നു ശ്രമം. പൊലീസിന് നേരെ ആക്രമണം നടന്നു. പൊലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് ഭീഷണി വരുന്നു.

## Article Content

 **തിരുവനന്തപുരം**: വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന്‍ ആക്രമണം സംയമനത്തോടെ കൈകാര്യം ചെയ്ത പോലീസിനെ അഭിനന്ദിച്ച് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. വ്യക്തമായ ഗൂഡോദ്ദേശത്തോടെ നാടിന്‍റെ സ്വൈര്യം തകർക്കാനായിരുന്നു ശ്രമം. പൊലീസിന് നേരെ ആക്രമണം നടന്നു. പൊലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് ഭീഷണി വരുന്നു.

ഭീഷണി മാത്രമല്ല, വ്യാപക ആക്രമണവും നടന്നു. വ്യക്തമായ ഗൂഡോദ്ദേശത്തോടെയാണ് അക്രമികൾ വന്നത്. എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വിവേകത്തോടെ പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് സേനയുടെ ധീരോദാത്തമായ സംയമനമാണ് അക്രമികൾ ഉദ്ദേശിച്ച തരത്തിൽ കാര്യങ്ങൾ മാറാത്തതിന് കാരണം. പൊലീസ് സേനയെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82784/vizhinjam)