---
title: "ഗ്രീൻലീഫ് ഇരിട്ടി പുഷ്പോത്സവം കാൽനാട്ട് കർമ്മം നടത്തി"
english_title: "Greenleaf was planted and flower festival was performed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82799/greenleaf-was-planted-and-flower-festival-was-performed"
published_at: "2022-12-01T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63883f7d1a688_Screenshot_2022-12-01-10-59-29-30_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ഗ്രീൻലീഫ് ഇരിട്ടി പുഷ്പോത്സവം കാൽനാട്ട് കർമ്മം നടത്തി

> **Lead Summary:** **ഇരിട്ടി**: ഗ്രീൻലീഫ് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ 21 മുതൽ 2023 ജനുവരി 8 വരെ നടക്കുന്ന ഒൻപതാമത് ഇരിട്ടി പുഷ്പോത്സവത്തിന്റെ കാൽനാട്ട് കർമ്മം ഇരിട്ടി സിഐ കെ.ജെ. ബിനോയ് നിർവഹിച്ചു. ഗ്രീൻലീഫ് ചെയർമാൻ ഇ.രജീഷ് അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി**: ഗ്രീൻലീഫ് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ 21 മുതൽ 2023 ജനുവരി 8 വരെ നടക്കുന്ന ഒൻപതാമത് ഇരിട്ടി പുഷ്പോത്സവത്തിന്റെ കാൽനാട്ട് കർമ്മം ഇരിട്ടി സിഐ കെ.ജെ. ബിനോയ് നിർവഹിച്ചു. ഗ്രീൻലീഫ് ചെയർമാൻ ഇ.രജീഷ് അധ്യക്ഷത വഹിച്ചു.

പ്രഥമ ചെയർമാൻ ഡോ.എം.ജെ. മാത്യു, സെക്രട്ടറി എൻ.ജെ. ജോഷി, വൈസ് ചെയർമാൻ സി.ബാബു, സി.എ. അബ്ദുൾ ഗഫൂർ, ബിനു കുളമക്കാട്ട്, പി. അശോകൻ, പി.സുനിൽകുമാർ, അബു ഉവ്വാപ്പള്ളി എന്നിവർ പ്രസംഗിച്ചു.

സിനിമാതാരം എസ്തേർ ബ്രാൻഡ് അംബാസിഡർ ആയിട്ടുള്ള പുഷ്പോത്സവത്തിൽ ഫ്ളവർഷോ, ലൈറ്റ് ഫ്യൂഷൻ ഷോ,പ്രദർശന വിപണന മേള, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് ഫെസ്റ്റിവൽ, നഴ്സറികൾ, കാർഷികമേള, മത്സരങ്ങൾ, അവതാർ വേൾഡ് എന്നിവ പുഷ്പോത്സവ നഗരിയിൽ ഒരുക്കും. എല്ലാ ദിവസവും വൈകുന്നേരം 3 മുതൽ 9 വരെയാണ് പ്രദർശന സമയം. ഫോൺ: 7306903078, 9947771506,

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82799/greenleaf-was-planted-and-flower-festival-was-performed)