---
title: "കണ്ണൂർ മുഴപ്പിലങ്ങാട് ലോറികൾ കൂട്ടിയിടിച്ച് ക്ലീനർ മരിച്ചു"
english_title: "A cleaner died in a collision between lorries at Muzhappilangad, Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82817/a-cleaner-died-in-a-collision-between-lorries-at-muzhappilangad-kannur"
published_at: "2022-12-01T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63884eb55b62a_Picsart_22-12-01_12-19-05-174.jpg"
keywords: []
---

# കണ്ണൂർ മുഴപ്പിലങ്ങാട് ലോറികൾ കൂട്ടിയിടിച്ച് ക്ലീനർ മരിച്ചു

> **Lead Summary:** **കണ്ണൂര്‍**: മുഴപ്പിലങ്ങാട് യൂത്ത് ജഗ്ഷനില്‍ വാഹന അപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് നിന്നും വരുന്ന പാര്‍സല്‍ ലോറിയിലെ ജീവനക്കാരന്‍ വയനാട് പടിഞ്ഞാറത്തല പന്തിപൊയിൽ സ്വദേശി സുബൈര്‍ ആണ് മരിച്ചത്.വാഹനം ഓടിച്ച ഡ്രൈവര്‍ ജാബിര്‍ നും പരിക്കേറ്റു.

## Article Content

**കണ്ണൂര്‍**: മുഴപ്പിലങ്ങാട് യൂത്ത് ജഗ്ഷനില്‍ വാഹന അപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് നിന്നും വരുന്ന പാര്‍സല്‍ ലോറിയിലെ ജീവനക്കാരന്‍ വയനാട് പടിഞ്ഞാറത്തല പന്തിപൊയിൽ സ്വദേശി സുബൈര്‍ ആണ് മരിച്ചത്.വാഹനം ഓടിച്ച ഡ്രൈവര്‍ ജാബിര്‍ നും പരിക്കേറ്റു.

കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ട്രൈലറിന് പിന്നാലെ അതേ ഭാഗത്ത് നിന്നും വന്ന പാര്‍സല്‍ ലോറി ഇടിച്ചാണ് അപകടം. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് സംഭവം. അപകട വിവരം അറിഞ്ഞ ഉടനെ എടക്കാട് പൊലീസും തലശ്ശേരിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82817/a-cleaner-died-in-a-collision-between-lorries-at-muzhappilangad-kannur)