---
title: "തടിയന്റവിട നസീറിന്റെ കൂട്ടാളി സമീറിനെ കോടതിയിൽ ഹാജരാക്കി "
english_title: "Naseer's accomplice Samir was produced in the court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82872/naseers-accomplice-samir-was-produced-in-the-court"
published_at: "2022-12-01T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6388860b44b81_Picsart_22-12-01_16-11-08-473.jpg"
keywords: []
---

# തടിയന്റവിട നസീറിന്റെ കൂട്ടാളി സമീറിനെ കോടതിയിൽ ഹാജരാക്കി 

> **Lead Summary:** **ബെംഗളൂരു**: സ്ഫോടന കേസ് പ്രതി തടിയന്റവിട നസീറിന്റെ കൂട്ടാളി കണ്ണൂർ താണ സ്വദേശി സമീറിനെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി. രാംദാസ് കതിരൂരിനെ മർദിച്ച കേസിന്റെ വിചാരണയ്ക്കായാണ് സമീറിനെ കനത്ത പോലീസ് സുരക്ഷയിൽ കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.

## Article Content

**ബെംഗളൂരു**: സ്ഫോടന കേസ് പ്രതി തടിയന്റവിട നസീറിന്റെ കൂട്ടാളി കണ്ണൂർ താണ സ്വദേശി സമീറിനെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി. രാംദാസ് കതിരൂരിനെ മർദിച്ച കേസിന്റെ വിചാരണയ്ക്കായാണ് സമീറിനെ കനത്ത പോലീസ് സുരക്ഷയിൽ കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.

ബെംഗളൂരു സ്ഫോടന കേസിൽ ബെംഗളൂരു അഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയുകയാണിയാൾ. വിചാരണയ്ക്കുശേഷം ഇന്ന് തിരികെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. 2005-ൽ കൂത്തുപറമ്പ് ഐ.ബി.യിൽ വെച്ചാണ് സമീറും സംഘവും രാംദാസ് കതിരൂരിനെ ആക്രമിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82872/naseers-accomplice-samir-was-produced-in-the-court)