---
title: "മയക്കുമരുന്നുമായി യുവാവ് പിടിയില്‍"
english_title: "Youth arrested with drugs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82877/youth-arrested-with-drugs"
published_at: "2022-12-01T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63888d1b63ec8_Screenshot_2022-12-01-16-41-04-39_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# മയക്കുമരുന്നുമായി യുവാവ് പിടിയില്‍

> **Lead Summary:** **കണ്ണൂര്‍**: കുറുവ യു.പി സ്‌കൂളിന് സമീപം എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ കൈവശം വച്ചതിന് തോട്ടട വെസ്റ്റ് സ്വദേശി ലിബ്സ ഹൗസില്‍ മുഹമ്മദ് ഫര്‍സീന്‍ എ.പി നെ കണ്ണൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്തും സംഘവും അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പട്രോളിങ്ങിനിടെ സംശയാസ്പദമായ നിലയില്‍ കണ്ട ഇയാളെ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്.

## Article Content

**കണ്ണൂര്‍**: കുറുവ യു.പി സ്‌കൂളിന് സമീപം എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ കൈവശം വച്ചതിന് തോട്ടട വെസ്റ്റ് സ്വദേശി ലിബ്സ ഹൗസില്‍ മുഹമ്മദ് ഫര്‍സീന്‍ എ.പി നെ കണ്ണൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്തും സംഘവും അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പട്രോളിങ്ങിനിടെ സംശയാസ്പദമായ നിലയില്‍ കണ്ട ഇയാളെ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്.

പേഴ്‌സില്‍ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെടുത്തത് .ബാംഗ്ലൂരില്‍ നിന്ന് ഇയാളുടെ സുഹൃത്ത് വഴിയാണ് മയക്ക്മരുന്ന് എത്തിക്കുന്നത്. ഫര്‍സീന്‍ മയക്കുമരുന്നിന് അടിമയാണ്. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ദിനേശന്‍ പി.കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രജിത് കുമാര്‍, സജിത്ത്, നിഖില്‍, ഡ്രൈവര്‍ അജിത് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82877/youth-arrested-with-drugs)