---
title: "സ്‌കോൾ കേരള: വിദ്യാർഥികൾ പരീക്ഷാ ഫീസ് അടക്കണം"
english_title: "Scolekerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82940/scolekerala"
published_at: "2022-12-02T06:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63894dc229053_IMG-20221201-WA0175.jpg"
keywords: []
---

# സ്‌കോൾ കേരള: വിദ്യാർഥികൾ പരീക്ഷാ ഫീസ് അടക്കണം

> **Lead Summary:**  സ്‌കോൾ കേരള മുഖേന 2022-24 ബാച്ചിൽ ഹയർ സെക്കണ്ടറി കോഴ്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിച്ച് രേഖകൾ സമർപ്പിച്ച വിദ്യാർഥികൾ അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷാ വിജ്ഞാപനം അനുസരിച്ച് ഒന്നാംവർഷ ഫീസ് അടക്കണം.

## Article Content

 സ്‌കോൾ കേരള മുഖേന 2022-24 ബാച്ചിൽ ഹയർ സെക്കണ്ടറി കോഴ്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിച്ച് രേഖകൾ സമർപ്പിച്ച വിദ്യാർഥികൾ അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷാ വിജ്ഞാപനം അനുസരിച്ച് ഒന്നാംവർഷ ഫീസ് അടക്കണം.

രജിസ്‌ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ച യൂസർനെയിം, പാസ് വേഡ് എന്നിവ ഉപയോഗിച്ച് www.scolekerala.org വെബ്‌സൈറ്റ് മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം കോ ഓർഡിനേറ്റിങ് ടീച്ചറുടെ ഒപ്പും സ്‌കൂൾ സീലും വാങ്ങണം. ഒന്നാം വർഷ ഓറിയന്റേഷൻ ക്ലാസിന്റെ തീയതികൾ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും അറിയാം. ഫോൺ: 0471 2342950, 2342271.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82940/scolekerala)