മേയറുടെ കത്ത് വിവാദത്തിൽ: വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു

മേയറുടെ കത്ത് വിവാദത്തിൽ: വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു
Dec 2, 2022 07:48 AM | By sukanya

തിരുവനന്തപുരം: കോർപ്പറേഷനിലെ മേയറുടെ കത്ത് വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു. കത്ത് പ്രകാരം നിയമനം നടക്കാത്തതിനാൽ സർക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്നും അത് കൊണ്ട് കേസ് വിജിലൻസ് അന്വേഷണ പരിധിയിൽ വരില്ലെന്നുമാണ് പ്രാഥമിക റിപ്പോർട്ട്. മുൻവർഷങ്ങളിലെ നിയമന ക്രമക്കേടിനെ കുറിച്ചുള്ള പരാതി പോലും പരിഗണിക്കാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.

മേയറുടെ കത്തിൻെറ ശരിപ്പകർപ്പ് കണ്ടെത്താനായില്ല, മേയർ കത്തെഴുതിയില്ലെന്നാണ് മൊഴി, കത്തിൽ ഒപ്പിട്ട ദിവസം മേയർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. കത്തിൻെറ അടിസ്ഥാനത്തിൽ നിയമനം നൽകിയിട്ടുമില്ല. കത്ത് കണ്ടെത്തി അതിലെ ഒപ്പ് ശരിയാണോയെന്ന് തെളിഞ്ഞാൽ മാത്രമേ അഴിമതി നിരോധനത്തിൻെറ പരിധിയിലേക്ക് അന്വേഷണം നിലനിൽക്കൂ. അതിന് വേണ്ടത് പൊലീസ് അന്വേഷണമാണ്. അത് കൊണ്ട് വിജിലൻസ് അന്വേഷണത്തിൻെറ പരിധിയിൽ ഈ വിഷയങ്ങൾ വരില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.

കോൺഗ്രസ് നേതാവും മുൻ കൗണ്‍സിലറുമായ ശ്രീകുമാർ നൽകിയ പരാതിയിലായിരുന്നു വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയത്. പ്രാഥമിക അന്വേഷണം നടത്തിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- ഒന്ന് റിപ്പോർടട് ഉടൻ വിജിലൻസ് ഡയറക്ടർക്ക് കൈമാറും. കത്തിൽ ഹൈക്കോടതിയിലുള്ള കേസിൽ വിജിലൻസ് ഈ നിലപാട് അറിയിക്കും. എന്നാൽ മുൻ വർഷങ്ങളിലെ നിയമനങ്ങളിലെ ക്രമക്കേടുകളും ശ്രീകുമാർ പരാതിയിൽ ഉന്നയിച്ചെങ്കിലും അതിലും ഇതുവരെ അന്വേഷണമില്ല. മുൻവർഷങ്ങളെ നിയമനങ്ങൾ പ്രത്യേകമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് വിജിലൻസ് വിശദീകരണം.

ചുരുക്കത്തിൽ വിവാദം കത്തിനിൽക്കെ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം കണ്ണിൽപ്പൊടിയിടാൻ വേണ്ടി മാത്രമായിരുന്നു എന്ന് ചുരുക്കം. വിജിലൻസ് എല്ലാം അവസാനിപ്പിക്കാനിരിക്കെ ക്രൈം ബ്രാഞ്ച് അന്വേഷണവും ഇഴയുകയാണ്. യഥാർ്ഥ കത്ത് ഇതുവരെ കണ്ടെത്താനായിട്ടില്ല. മൊഴിയെടുപ്പ് തുടരുക മാത്രമാണ് ചെയ്യുന്നത്. കത്തിൻെറ ശരിപ്പകർപ്പ് കണ്ടെത്താനായില്ലെങ്കിൽ ക്രൈം ബ്രാഞ്ച് അന്വേഷണവും ഒന്നുമാകാതെ നിർത്താൻ തന്നെയാണ് സാധ്യത.

Arya meyer

Next TV

Related Stories
യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് ടൗണിൽ തിരഞ്ഞെടുപ്പ് പൊതുയോഗം നടത്തി

Apr 19, 2024 09:54 PM

യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് ടൗണിൽ തിരഞ്ഞെടുപ്പ് പൊതുയോഗം നടത്തി

യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് തിരഞ്ഞെടുപ്പ് പൊതുയോഗം നടത്തി...

Read More >>
വീണ്ടും തലയുടെ വിളയാട്ടം; ചെന്നൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ച്‌ ധോനി

Apr 19, 2024 09:35 PM

വീണ്ടും തലയുടെ വിളയാട്ടം; ചെന്നൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ച്‌ ധോനി

വീണ്ടും തലയുടെ വിളയാട്ടം; ചെന്നൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ച്‌ ധോനി...

Read More >>
റോഡരികിലെ ഓടയിൽ വീണ പശുവിനെ രക്ഷിച്ചു

Apr 19, 2024 08:50 PM

റോഡരികിലെ ഓടയിൽ വീണ പശുവിനെ രക്ഷിച്ചു

റോഡരികിലെ ഓടയിൽ വീണ പശുവിനെ രക്ഷിച്ചു...

Read More >>
സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി; മദ്യം നൽകി പീഡിപ്പിച്ചു: അറസ്റ്റ്

Apr 19, 2024 08:29 PM

സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി; മദ്യം നൽകി പീഡിപ്പിച്ചു: അറസ്റ്റ്

സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി; മദ്യം നൽകി പീഡിപ്പിച്ചു: അറസ്റ്റ് ...

Read More >>
കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ നടത്തിയവരുടെ സംഗമം നടത്തി

Apr 19, 2024 08:17 PM

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ നടത്തിയവരുടെ സംഗമം നടത്തി

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ നടത്തിയവരുടെ സംഗമം...

Read More >>
കാപ്പ ചുമത്തി നാട് കടത്തി

Apr 19, 2024 08:09 PM

കാപ്പ ചുമത്തി നാട് കടത്തി

കാപ്പ ചുമത്തി നാട്...

Read More >>
Top Stories










News Roundup