---
title: "തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വില ഉയർന്നു "
english_title: "Gold prices rose for the third day in a row"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82960/gold-prices-rose-for-the-third-day-in-a-row"
published_at: "2022-12-02T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63898ac79e367_gold-rate-1170x578.jpg"
keywords: []
---

# തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വില ഉയർന്നു 

> **Lead Summary:** സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വില ഉയരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ മൂന്ന് ദിവസം കൊണ്ട് 640 രൂപ ഉയര്‍ന്നു.

## Article Content

സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വില ഉയരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ മൂന്ന് ദിവസം കൊണ്ട് 640 രൂപ ഉയര്‍ന്നു.

വിപണിയില്‍ ഇന്ന്ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39400 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 50 രൂപ ഉയര്‍ന്നു. ഇന്നലെ 20 രൂപ വര്‍ദ്ധിച്ചിരുന്നു. വിപണിയില്‍ ഇന്നത്തെ വില 4925 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ ഉയര്‍ന്നു. വിപണിയിലെ വില 4080 രൂപയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82960/gold-prices-rose-for-the-third-day-in-a-row)