---
title: "കണിച്ചാർ സമ്പൂർണ ലൈബ്രറി പഞ്ചായത്തായി പ്രഖ്യാപിച്ചു"
english_title: "Kanichar was declared as a complete library panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82964/kanichar-was-declared-as-a-complete-library-panchayat"
published_at: "2022-12-02T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6389936dcad58_Picsart_22-12-02_11-25-01-231.jpg"
keywords: []
---

# കണിച്ചാർ സമ്പൂർണ ലൈബ്രറി പഞ്ചായത്തായി പ്രഖ്യാപിച്ചു

> **Lead Summary:** **ആറ്റാംചേരി** : കണിച്ചാർ സമ്പൂർണ ലൈബ്രറി പഞ്ചായത്ത്‌ പ്രഖ്യാപനം കഥാകൃത്ത് ടി. പത്മനാഭൻ നിർവഹിച്ചു. ആറ്റാംചേരി ഊരിൽ നടന്ന ചടങ്ങിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷനായി. വി. ശിവദാസൻ എംപി മുഖ്യാതിഥി ആയിരുന്നു.

## Article Content

**ആറ്റാംചേരി** : കണിച്ചാർ സമ്പൂർണ ലൈബ്രറി പഞ്ചായത്ത്‌ പ്രഖ്യാപനം കഥാകൃത്ത് ടി. പത്മനാഭൻ നിർവഹിച്ചു. ആറ്റാംചേരി ഊരിൽ നടന്ന ചടങ്ങിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷനായി. വി. ശിവദാസൻ എംപി മുഖ്യാതിഥി ആയിരുന്നു.

ഊരു മൂപ്പൻ ചന്ദ്രൻ,പഞ്ചായത്ത്‌ പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത്‌ അംഗം വി. ഗീത, കേളകം പഞ്ചായത്ത്‌ പ്രസിഡന്റ് സി ടി അനീഷ്,ഷാന്റി തോമസ്,ടി കെ ഗോവിന്ദൻ, മൈഥിലി രമണൻ തുടങ്ങിയവർ സംബന്ധിച്ചു.

പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ലൈബ്രറി ആരംഭിക്കുമെന്നും കുടുംബശ്രീ മുഖേന എല്ലാ വീടുകളിലും പുസ്തകം എത്തിക്കുമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82964/kanichar-was-declared-as-a-complete-library-panchayat)