---
title: "ബംഗളൂരുവിൽ നീന്തല്‍ മത്സരത്തിനിടെ മലയാളി വിദ്യാർഥി ഷോക്കേറ്റു മരിച്ചു"
english_title: "A Malayali student died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82971/a-malayali-student-died"
published_at: "2022-12-02T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63899d34bcdee_woman-committing-suicide-bed-focus-hand-dead-body-concept-die-alone_454892-1657.jpg"
keywords: []
---

# ബംഗളൂരുവിൽ നീന്തല്‍ മത്സരത്തിനിടെ മലയാളി വിദ്യാർഥി ഷോക്കേറ്റു മരിച്ചു

> **Lead Summary:** **ബംഗളൂരു**: നീന്തൽ മത്സരത്തിനിടെ മലയാളി വിദ്യാർഥി ഷോക്കേറ്റു മരിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. 12-ാം ക്ലാസുകാരനായ റോഷൻ റഷീദാണ് മരിച്ചത്. സ്വിമ്മിങ് ബോർഡിന് സമീപത്ത് നിന്നാണ് റോഷന് വൈദ്യുതാഘാതമേറ്റത്.

## Article Content

**ബംഗളൂരു**: നീന്തൽ മത്സരത്തിനിടെ മലയാളി വിദ്യാർഥി ഷോക്കേറ്റു മരിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. 12-ാം ക്ലാസുകാരനായ റോഷൻ റഷീദാണ് മരിച്ചത്. സ്വിമ്മിങ് ബോർഡിന് സമീപത്ത് നിന്നാണ് റോഷന് വൈദ്യുതാഘാതമേറ്റത്.

സിബിഎസ്ഇ സൗത്ത് സോൺ നീന്തൽ മത്സരം നടക്കുന്ന കെങ്കേരി ഹോബ്ലിയിലെ ടാറ്റഗുനിയിലെ കുമ്പളഗോഡു റോഡിലെ എൻപിഎസ്-അഗാരയിലാണ് സംഭവം നടന്നത്. സംഭവത്തിൽ വിദ്യാർഥിയുടെ ബന്ധു അഗര നാഷണൽ പബ്ലിക് സ്കൂള്‍ അധികൃതര്‍ക്കെതിരെ പരാതി നൽകി.

ആറു ദിവസം നീണ്ടുനിൽക്കുന്ന മത്സരത്തിൽ പങ്കെടുക്കാനായാണ് റോഷൻ ബംഗളൂരുവിലെത്തിയത്. കുളത്തിൽനിന്നിറങ്ങിയ ഉടൻ റോഷൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82971/a-malayali-student-died)