---
title: "120 പായ്ക്കറ്റ് പുകയില ഉല്പന്നങ്ങളുമായി മുരിങ്ങോടി സ്വദേശിയെ എക്സൈസ് പിടികൂടി"
english_title: "Muringodi resident was caught by Excise"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82995/muringodi-resident-was-caught-by-excise"
published_at: "2022-12-02T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6389abdb245ef_Screenshot_2022-12-02-12-55-39-30_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# 120 പായ്ക്കറ്റ് പുകയില ഉല്പന്നങ്ങളുമായി മുരിങ്ങോടി സ്വദേശിയെ എക്സൈസ് പിടികൂടി

> **Lead Summary:** **പേരാവൂർ**:120 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി മുരിങ്ങോടി സ്വദേശി ലത്തീഫ് മൊട്ടമ്മൽ എന്നയാളെ പേരാവൂർ എക്സൈസ് പിടികൂടി. നിരോധിത പുകയില ഉല്പന്നങ്ങളുടെ (ഹാൻസ്. ) വില്പനക്കായി വെള്ളിയാഴ്ച പുലർച്ചെ പേരാവൂർ ടൗണിൽ എത്തിയ ഇയാളെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.

## Article Content

**പേരാവൂർ**:120 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി മുരിങ്ങോടി സ്വദേശി ലത്തീഫ് മൊട്ടമ്മൽ എന്നയാളെ പേരാവൂർ എക്സൈസ് പിടികൂടി. നിരോധിത പുകയില ഉല്പന്നങ്ങളുടെ (ഹാൻസ്. ) വില്പനക്കായി വെള്ളിയാഴ്ച പുലർച്ചെ പേരാവൂർ ടൗണിൽ എത്തിയ ഇയാളെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.

ഇയാൾക്കെതിരെ കോട്പ നിയമപ്രകാരം കേസെടുത്തു. പ്രിവൻ്റീവ് ഓഫീസർ എം പി സജീവൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് സി, പി എസ് ശിവദാസൻ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82995/muringodi-resident-was-caught-by-excise)